14 January 2026, Wednesday

ആൾ ഇന്ത്യ ബീച്ച് മാരത്തോൺ; ആലപ്പുഴ ഒരുങ്ങുന്നു

Janayugom Webdesk
July 27, 2023 11:13 am

ആൾ ഇന്ത്യ ബീച്ച് റണ്ണിന് ആലപ്പുഴ ഒരുങ്ങുന്നു. ഏഷ്യയിലെ ഏറ്റവും വലിയ മാരത്തോൺ ആണ് സെപ്റ്റബർ 9 ന് വൈകിട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മാരത്തോണിന് 5000 പേർ പങ്കെടുക്കും. മാരത്തോണിന്റെ ലോഗോ മന്ത്രി സജി ചെറിയാൻ, കൃഷി മന്ത്രി പി പ്രസാദിന് നൽകി പ്രകാശനം ചെയ്തു. കലാ-സാംസ്ക്കാരിക — സിനിമ, രാഷ്ട്രിയ നേതാക്കള്‍ മാരത്തോണില്‍ പങ്കെടുക്കും. ചടങ്ങില്‍ പി പി ചിത്തരഞ്ജൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ കുര്യൻ ജയിംസ്, ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി ജി വിഷ്ണു, ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി ടി സോജി, അനിൽ തങ്കമണി, ദീപക്ക് ദിനേശൻ, യൂജിൻ ജോർജ്ജ് എന്നിവർ പങ്കെടുത്തു.

Eng­lish Sum­ma­ry: All India Beach Marathon; Alap­puzha is get­ting ready

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.