പെട്രോൾ പമ്പ് ജീവനക്കാരനെ എഎസ്ഐ മർദ്ദിച്ചതായി പരാതി. കുമളി ചെളിമടയിലെ പമ്പ് ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മർദ്ദനമേറ്റത്. വണ്ടിപ്പെരിയാർ സ്റ്റേഷനിലെ എഎസ്ഐ മുരളിയാണ് മർദ്ദിച്ചത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത്. കുമളി ചെളിമടയിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ സ്ക്കൂട്ടറിലെത്തിയ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മുരളി ഇന്ധനം നിറക്കാൻ ആവശ്യപ്പെട്ടു. ടാങ്കിന്റെ അടപ്പ് തുറന്നു നൽകണമെന്ന് പമ്പിലെ ജീവനക്കാരനായ രഞ്ജിത് പറഞ്ഞു.
ജീവനക്കാരാണ് തുറക്കേണ്ടതെന്ന് എഎസ്ഐയും അല്ലെന്ന് ജീവനക്കാരനും തമ്മില്‍ തർക്കം മൂര്‍ച്ഛിച്ചതോടെ എഎസ്ഐ മുരളി രഞ്ജിത്തിനെ മർദ്ദിക്കുകയായിരുന്നു. കൈക്കും തലക്കും വാരിയെല്ലിനും നാഭിക്കും മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റതായി രഞ്ജിത്ത് പറഞ്ഞു. താഴെ വീണിട്ടും എഎസ്ഐ മദ്ദനം തുടരുകയായിരുന്നു. പമ്പിൽ ഇന്ധനമടിക്കാൻ എത്തിയവരും ജീനക്കാരും ചേർന്നാണ് ഇരുവരെയും പിടിച്ചു മാറ്റിയത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ രഞ്ജിത്തിനെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
English Summary: The ASI beat up the pump worker
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.