22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 15, 2024
August 9, 2024
December 23, 2023
November 14, 2023
October 23, 2023
September 3, 2023
July 27, 2023
May 26, 2023
April 27, 2023
April 15, 2023

ഹിജാബ് ധരിക്കാത്തതിന് ഭീഷണി നേരിട്ട ഇറാന്‍ ചെസ് താരത്തിന് സ്പാനിഷ് പൗരത്വം

Janayugom Webdesk
മാഡ്രിഡ്
July 27, 2023 10:03 pm

ഹിജാബ് ധരിക്കാതെ ചെസ് മത്സരത്തില്‍ പങ്കെടുത്തിന്റെ പേരില്‍ ഭരണകൂടം വേട്ടയാടിയ ഇറാനിയന്‍ ചെസ് താരം സാറാ ഖാദെമിന് സ്പാനിഷ് പൗരത്വം. കഴിഞ്ഞ ജനുവരിയിൽ ഇറാൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് മുതൽ സാറാ ഖാദെം സ്‍പെയിനിൽ അഭയം തേടിയിരുന്നു. ഇ­റാന്‍ ഭരണകൂടം സാറയ്‌ക്കെതിരായ കടുത്തനടപടികളിൽ നിന്ന് പിന്മാറാത്ത പശ്ചാത്തലത്തിലാണ് പൗരത്വം അനുവദിച്ചുകൊണ്ടുള്ള സ‍്പെയിനിന്റെ നീക്കം. 

മതഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായതില്‍ തനിക്ക് ഖേദമില്ലെന്ന് സാറ ഖാദെം പ്രതികരിച്ചു. മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ഇറാനിലുണ്ടായ ഹിജാബ് വിരുദ്ധപ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സാറാ ഖാദെം ഡിസംബറിൽ അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്തത്. കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടന്ന അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ വേള്‍ഡ് റാപ്പിഡ് ആന്റ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു അവരുടെ മത്സരം. 

ഹിജാബ് ധരിക്കാതെയുള്ള സാറാ ഖാദെമിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഇറാൻ ഭരണകൂടം ശക്തമായ നടപടികളുണ്ടാകുമെന്ന് അറിയിച്ചു. തുടർന്നായിരുന്നു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ലാേക ചെസ് റാങ്കിങില്‍ 804-­ാം സ്ഥാനത്താണ് അവർ.
ഹിജാബ് ശരിയായി ധരിച്ചില്ലെന്ന കുറ്റത്തിനാണ് 2022 സെപ്റ്റംബറില്‍ മഹ്‌സ അമിനിയെന്ന 22കാരിയെ ഇറാൻ മത പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലിരിക്കെ മ­ഹ്സ അമിനി കൊല്ലപ്പെട്ടു. അതിന് പിന്നാലെ ഇറാൻ സാക്ഷ്യം വഹിച്ചത് വൻ പ്രതിഷേധങ്ങൾക്കാണ്. 

Eng­lish Sum­ma­ry: Iran­ian chess play­er who faced threats for not wear­ing hijab gets Span­ish citizenship

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.