17 June 2024, Monday

Related news

June 14, 2024
June 13, 2024
June 11, 2024
June 1, 2024
May 31, 2024
May 31, 2024
May 31, 2024
May 29, 2024
May 27, 2024
May 22, 2024

ഭാര്യ കൊലപ്പെടുത്തിയിട്ടില്ല; നൗഷാദിനെ ജീവനോടെ കണ്ടെത്തി

Janayugom Webdesk
പത്തനംതിട്ട
July 28, 2023 12:14 pm

കാണാതായ പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി  നൗഷാദിനെ കണ്ടെത്തി. തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. നൗഷാദിന്റെ തിരോദാനവുമായി ബന്ധപ്പെട്ട് ഭാര്യ അഫ്സാനയെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ കണ്ടെത്തിയത്.

നൗഷാദിനെ കൊലപ്പെടുത്തി എന്നായിരുന്നു അഫ്സാന പൊലീസിനോട് പറഞ്ഞത്.  മൃതദേഹം  മറവ് ചെയ്തു എന്ന് പറഞ്ഞ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു.


ഇതുകൂടി വായിക്കാം :  ‘ഭാര്യയെ പേടിച്ചാണ് നാട് വിട്ടത്, ഇനി വീട്ടിലേക്ക് പോകില്ല; നൗഷാദ്


2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നൗഷാദിനെ അടൂർ ഭാഗത്ത് വെച്ച് താൻ  കണ്ടെന്ന അഫ്സാന പൊലീസിനോട് കളവ് പറഞ്ഞു. ഇതാണ് കേസിൽ വഴിത്തിരിവായത്. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ചു കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറയുകയായിരുന്നു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് മൊഴി. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് നൗഷാദിനെ കണ്ടെത്തിയെന്ന വിവരം പുറത്തുവരുന്നത്.

Eng­lish Sum­ma­ry: naushad miss­ing case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.