26 May 2024, Sunday

Related news

May 14, 2024
May 11, 2024
May 11, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024
May 7, 2024
May 7, 2024

രാജ്യത്തെ യഥാര്‍ത്ഥ ജീവിതാവസ്ഥ പുറത്തുകൊണ്ടുവന്ന ഐഐപിഎസ് ഡയറക്ടറെ മോഡി സര്‍ക്കാര്‍ സസ്പെന്‍റ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2023 3:34 pm

രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥജീവിതാവസ്ഥകള്‍ പുറത്തുവരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ ഏറെ അമര്‍ഷം നിലനില്‍ക്കുന്നു.അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ്ഇന്‍റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സ്റ്റഡീസ് ഡയറക്ടര്‍ കെ എസ് ജയിംസിനെ സസ്പെന്‍റ് ചെയ്തിരിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്‍റെ കീഴിലുള്ള ഐഐപിഎസ് ആണ് ദേശീയ കുടുംബാരോഗ്യ സര്‍വേകള്‍ തയ്യാറാക്കുകയും, കേന്ദ്രസര്‍ക്കാരിനുവേണ്ടി ഇതുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് .ഐഐപിഎസ് നടത്തിയ സര്‍വേകളി‍ല്‍ വന്ന ചില ഡാറ്റകളില്‍ കേന്ദ്രസര്‍ക്കാര്‍ തൃപ്തരല്ലാത്തതിനാല്‍ ജയിംസിനോട് രാജിവെയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടായിട്ടാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇക്കാരണങ്ങളാല്‍ സ്ഥാനമൊഴിയാന്‍ അദ്ദേഹം തയ്യാറല്ല. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സസ്പെന്‍ഷന്‍ കത്ത് അദ്ദേഹത്തിന് ലഭിക്കുന്നത്. റിക്രൂട്ട്മെന്‍റിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്‍റെ വിചിത്രനീക്കമെന്നും വാര്‍ത്തയില്‍ പറയുന്നു.കേന്ദ്ര സർക്കാരിന്‌ ഗുണമുള്ളതും, തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ രീതിയിൽ ഡാറ്റകളും സർവേകളും വരാത്തതാണ്‌ ആരോഗ്യമന്ത്രാലയത്തെ ചൊടിപ്പിച്ചത്‌.

ഇന്ത്യയിലെ പത്തൊൻപത് ശതമാനം വീടുകളും ഒരു ടോയ്‌ലറ്റ് സൗകര്യവും ഉപയോഗിക്കുന്നില്ലെന്നും, തുറസ്സായ സ്ഥലത്ത്‌ മലമൂത്ര വിസർജ്ജനം നടത്തുന്നുവെന്നും ഐഐപിഎസ് ഒരു സർവേയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യം പൂർണമായും ടോയ്‌ലറ്റ്‌ സൗകര്യമുള്ള രാജ്യമായി മാറിയെന്നായിരുന്നു മോഡി സർക്കാരിന്റെ അവകാശവാദം. ആ വാദം തെററാണെന്നു സര്‍വേ തെളിഞ്ഞതാണ് അദ്ദേഹത്തിന്‍റെ രാജിക്ക് കാരണമായത്. 

Eng­lish Summary:
Modi govt sus­pends IIPS direc­tor who brought out the real life sit­u­a­tion in the country

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.