19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023

ആരിഫ് മുഹമ്മദ്ഖാന്‍റെ വ്യാഹനവ്യൂഹത്തിലേക്ക് വാഹനം ഇടിച്ച് കറ്റാന്‍ ശ്രമം

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2023 3:48 pm

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹനവ്യൂഹത്തേലക്ക് രണ്ട് തവണ വാഹനം ഇടിച്ച് കയറ്റാന്‍ ശ്രമം നടന്നു.യുപിയിലെ നോയിഡയില്‍ വെച്ചാണ് സംഭവം വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഇടിച്ച് കയറ്റാന്‍ ശ്രമം നടത്തിയത്.

കറുത്ത സ്‌കോപ്പിയോ വാഹനമാണ് ഇത്. യുപി രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.നോയിഡയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഗവര്‍ണര്‍. ഗൗതം സോളങ്കി, മോനു കുമാര്‍ എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നോയിഡ പോലീസ് പറഞ്ഞു. ഇവരാണ് കാറോടിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം അറസ്റ്റിലായ യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സൂചന. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഗവര്‍ണര്‍ക്കോ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ സംഭവത്തില്‍ പരിക്കില്ല.

Eng­lish Summary:
An attempt was made to ram the vehi­cle into Arif Moham­mad Khan’s train

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.