10 December 2025, Wednesday

Related news

December 10, 2025
December 1, 2025
November 29, 2025
November 21, 2025
November 21, 2025
November 19, 2025
November 15, 2025
November 13, 2025
November 8, 2025
November 7, 2025

രാഹുല്‍ ഗാന്ധിക്ക് വിവാഹം വേണ്ടേ? മകനായി നിങ്ങള്‍ വധുവിനെ അന്വേഷിക്കൂ എന്ന് സോണിയ

Janayugom Webdesk
ന്യൂഡല്‍ഹി
July 29, 2023 4:28 pm

രാഹുൽ ഗാന്ധിക്ക് വധുവിനെ അന്വേഷിക്കൂ എന്ന് ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി. സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ ഹരിയാന സ്വദേശികളായ വനിതകളോടാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. രാഹുല്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗ്രാമീണരായ വനിതകള്‍ സോണിയയുമായി സംസാരിക്കുന്ന ദൃശ്യങ്ങളുള്ളത്.

ഡല്‍ഹിയില്‍ ഇന്ത്യാ ഗേറ്റും ഇന്ദിരാ ഗാന്ധി മ്യൂസിയവും സന്ദര്‍ശിച്ച ശേഷമാണ് ഇവര്‍ സോണിയ ഗാന്ധിയേയും മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരേയും സന്ദര്‍ശിച്ചത്. മകനെ വിവാഹം കഴിപ്പിക്കണ്ടേ എന്ന ചോദ്യത്തിന് “രാഹുലിനായി നിങ്ങള്‍ ഒരു വധുവിനെ അന്വേഷിക്കൂ’ എന്ന് സോണിയ പുഞ്ചിരിയോടെ മറുപടി നല്‍കി. സോണിയയ്ക്കും കുടുംബത്തിനുമായി ലസ്സി ഉള്‍പ്പടെയുള്ള സമ്മാനങ്ങളുമായാണ് ഇവര്‍ എത്തിയത്. പ്രിയങ്കയോടും രാഹുലിനോടും പെണ്‍കുട്ടികള്‍ ഉള്‍പ്പടെ സംസാരിക്കുന്നതും എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും വീഡിയോയിലുണ്ട്. തനിക്കും അമ്മക്കും പ്രിയങ്കയ്ക്കും ഓര്‍ത്തിരിക്കാനുള്ള ദിവസം എന്ന കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി പോസ്റ്റ് പങ്കുവെച്ചത്.

eng­lish summary;Rahul Gand­hi does not want mar­riage? Sonia says you should look for a bride as a son

you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.