ശാരീരിക പരിമിതികൾ നേരിടുന്നവർക്ക് ആവശ്യമായ പിന്തുണ സംവിധാനം ഒരുക്കാൻ നാഷണൽ സർവ്വീസ് സ്കീം സംസ്ഥാന തലത്തിൽ ആവിഷ്കരിച്ചു നടപ്പാക്കുന്ന ‘പ്രഭ’ പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം യു പ്രതിഭ എംഎൽഎ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് എം ജെ നിസാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുനിൽ ചന്ദ്രൻ സ്വാഗതം പറഞ്ഞു.
മുനിസിപ്പൽ ചെയർപേഴ്സൺ പി ശശികല മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് ജില്ലാ കൺവീനർ ജി അശോക് കുമാർ പദ്ധതി വിശദീകരിച്ചു. കായംകുളം ക്ലസ്റ്റർ കൺവീനർ എം ജെയിംസ് സന്ദേശം നൽകി. നഗരസഭ കൗൺസിലർ ഗംഗാദേവി, പ്രോഗ്രാം ഓഫീസർ രേഖകൃഷ്ണൻ, പി ടി എ അംഗം മുജീബ്, വോളന്റിയർ ലീഡർ പൂജ എന്നിവർ പങ്കെടുത്തു.
English Summary: District-level inauguration of ‘Prabha’ project
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.