19 January 2026, Monday

പോക്സോ നിയമ ബോധവല്‍ക്കരണം

Janayugom Webdesk
കുട്ടനാട്
July 29, 2023 5:05 pm

കേരളത്തിലെ പൊതുമേഖലാ സ്കൂളുകളിലെ മുഴുവൻ ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കും പോക്സോ നിയമബോധവല്‍ക്കരണത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി തലവടി ബിആർസിയിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിനു ഐസക് രാജു ഉദ്ഘാടനം നിർവ്വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ബിപിസി ഗോപലാൽ, പ്രിൻസിപ്പാൾ മാത്യുക്കുട്ടി വർഗീസ്, ബിആർസി ട്രെയിനർ ഷിഹാബ് നൈന, കോ ഓർഡിനേറ്റർ മായാലക്ഷ്മി എന്നിവർ പ്രസംഗിച്ചു. ട്രെയിനർമാരായ ഷിഹാബ് നൈന, ശ്രീരഞ്ജിനി, ഷെറിൻ കെന്നഡി, നിയമ സേവന അതോറിറ്റി പ്രതിനിധി സുധീപ് എന്നിവർ ക്ലാസുകൾ നയിച്ചു.

Eng­lish Sum­ma­ry: POCSO Law Awareness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.