13 December 2025, Saturday

Related news

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025

ടോസ് നേടി വെസ്റ്റ് ഇന്‍ഡീസ്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

Janayugom Webdesk
ബ്രിഡ്ജ്ടൗണ്‍
July 29, 2023 7:23 pm

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ഏകദിന പോരാട്ടത്തിന് ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിതിനും വിരാട് കോലിക്കും വിശ്രമം അനുവദിച്ചു. സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ച മറ്റ് താരങ്ങള്‍.

ബാറ്റിങിലും ബൗളിങിലും മികവ് പുലര്‍ത്തി ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ആദ്യ മത്സരത്തില്‍ നേടി വിജയിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1–0ത്തിനു മുന്നിലാണ്. നേരത്തെ ടെസ്റ്റ് മത്സരം 1–0ത്തിനു ജയിച്ച ഇന്ത്യ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര നേടാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ വിന്‍ഡീസ് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. 

ഇന്ത്യ ഇലവന്‍: ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

Eng­lish Sum­ma­ry; West Indies win the toss; India will bat first

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.