22 March 2025, Saturday
KSFE Galaxy Chits Banner 2

ഓർമ്മകൾ മാഞ്ഞു പോയവർക്ക്

സായിഷ് വേണാട്
July 30, 2023 2:28 am

ഓർമ്മകൾ മാഞ്ഞു പോയവൾക്ക്
പ്രിയപ്പെട്ട
ഒരു പാട്ടിന്റെ ഈണത്തിൽ നിന്ന്
എപ്പോഴാണ്
നിശ്ചലതയുടെ കയത്തിലേക്ക്
നീ തെന്നിവീണത്?
ചിരിയും കരച്ചിലും മറന്നുപോയ
ചുണ്ടുകളിൽ നിന്ന്
വറ്റിപ്പോയ ചുംബനങ്ങളുടെ
ജലാശയത്തെ
തുഴഞ്ഞു പോകാൻ
ഇനി ആർക്കാണ് കഴിയുക?
മഞ്ഞുമൂടിയ ഓർമ്മയുടെ
ചില്ലതിരുകളിൽ നിന്ന്
മടങ്ങിപ്പോയ ദിവസങ്ങൾ
ഇരുട്ടിനെ വായിക്കുന്നത്
ഏതു കണ്ണട വച്ചാകും
പ്രിയപ്പെട്ടവളേ,
നിന്റെ ഓർമ്മകളുടെ
അവ്യക്ത നഗരത്തിൽ നിന്ന്
എന്നെ ഇറക്കിവിട്ടത്
ഏതു വാതിലിലൂടെയാണ്?

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.