15 January 2026, Thursday

Related news

November 25, 2025
November 25, 2025
November 13, 2025
September 13, 2025
July 24, 2025
July 13, 2025
June 16, 2025
March 20, 2025
September 24, 2024
August 24, 2024

ബ്ലാക്ക് മാന്‍ സിസി ടിവിയില്‍ കുടുങ്ങി; തിരഞ്ഞ്‌ പൊലീസ്

Janayugom Webdesk
കണ്ണൂര്‍
July 30, 2023 8:03 pm

ചെറുപുഴയില്‍ ഭീതി വിതച്ച ബ്ലാക്ക് മാന്‍ സിസി ടിവിയില്‍ കുടുങ്ങി. കഴിഞ്ഞദിവസം രാത്രി ചെറുപുഴയില്‍ പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളാണ് സിസി ടിവിയില്‍ പതിഞ്ഞത്. തുണികൊണ്ട് ശരീരം മറച്ച അജ്ഞാതനെ ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കരി കൊണ്ട് ബ്ലാക്ക് മാന്‍ എന്ന് എഴുതിയിരുന്നു. രാത്രിയില്‍ ഇറങ്ങുന്ന അജ്ഞാതനായി പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. 

വീടുകളുടെ ചുമരുകളില്‍ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ബ്ലാക്ക് മാന്റെ പുതിയ രീതി. അര്‍ധരാത്രി കതകില്‍ മുട്ടി ഓടി മറയുകയും പിന്നീട് ചുമരുകളില്‍ എഴുത്തും വരയും ശ്രദ്ധയില്‍പ്പെടുന്നത്. വിചിത്ര രൂപങ്ങള്‍, ബ്ലാക്ക് മാനെന്ന് അക്ഷരം തെറ്റിയും തെറ്റാതെയും എഴുതുകയും ചെയ്യും. കരികൊണ്ടാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു ഇയാളുടെ രീതിയെന്നും നാട്ടുകാര്‍ പറയുന്നു. ഒന്നിലധികം പേരുളള സംഘമാണോ പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇയാളെ ഉടന്‍ പിടികൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. 

Eng­lish Sum­ma­ry; Black man caught on CCTV; Police searched
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.