19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

January 9, 2024
July 30, 2023
March 9, 2023
December 13, 2022
December 4, 2022
November 5, 2022
October 21, 2022
June 8, 2022
May 19, 2022
April 23, 2022

ഇന്തോനേഷ്യയില്‍ പുതിയ കോവിഡ് വകഭേദം

Janayugom Webdesk
ജക്കാര്‍ത്ത
July 30, 2023 10:00 pm

ഇന്തോനേഷ്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഏറ്റവും കൂടുതല്‍ തവണ ജനിതകമാറ്റം സംഭവിച്ച വകഭേദമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ വകഭേദത്തിന് 50-ഓളം വരുന്ന മാരകമായ ഒമിക്രോണ്‍ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 113 അദ്വിതീയ ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
പ്രതിരോധ ശേഷിയിലും വാക്‌സിന്‍ ഫലപ്രാപ്തിയിലും സ്വാധീനം ചെലുത്താന്‍ സാധ്യതയുള്ളതിനാല്‍ വളരെയധികം പരിവര്‍ത്തനം ചെയ്യപ്പെട്ട ഈ വകഭേദം ശാസ്ത്ര സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ടിച്ചേക്കും. ഒമിക്രോണ്‍ വകഭേദത്തില്‍ കണ്ടെത്തിയ ജനിതക മാറ്റങ്ങളേക്കാള്‍ ഇരട്ടി ജനിതകമാറ്റമാണ് ഈ വകഭേദത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പുതുതായി കണ്ടെത്തിയിരിക്കുന്ന വകഭേദം അതിവേഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നതിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് വാര്‍വിക് സര്‍വകലാശാലയിലെ വൈറോളജിസ്റ്റായ പ്രൊഫസര്‍ ലോറന്‍സ് യംഗ് പറഞ്ഞു.

eng­lish sum­ma­ry; New covid vari­ant in Indonesia

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.