14 January 2026, Wednesday

Related news

January 5, 2026
December 9, 2025
December 3, 2025
November 18, 2025
October 26, 2025
October 11, 2025
October 1, 2025
September 4, 2025
September 2, 2025
August 27, 2025

അലക്ഷ്യമായി വാഹനമോടിച്ചു; നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ്

Janayugom Webdesk
കൊച്ചി
July 31, 2023 8:40 am

അലക്ഷ്യമായി വാഹനമോടിച്ചതിന് നടന്‍ സുരാജ് വെഞ്ഞാറമ്മൂടിനെതിരെ കേസ്. കൊച്ചി പാലാരിവട്ടത്തുണ്ടായ അപകടവുമായി ബന്ധപ്പെട്ടാണ് നടപടി. പാലാരിവട്ടം പൊലീസാണ് കേസെടുത്തിരിക്കുന്നത്. കാറുമായി ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സുരാജിനോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകവെ സുരാജ് ഓടിച്ചിരുന്ന കാര്‍ പാലാരിവട്ടത്തുവെച്ച് എതിര്‍ദിശയില്‍ വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിന് കാലിന് സാരമായ പരുക്കേറ്റു. ഇയാളെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് സുരാജ് ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ കാര്യമായ പരുക്കില്ല.

eng­lish sum­ma­ry; dri­ving care­less­ly; Case against actor Suraj Venjarammood

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.