13 January 2026, Tuesday

Related news

January 13, 2026
January 13, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026

ഭാര്യയെ പെട്രാള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Janayugom Webdesk
പാലക്കാട്
August 1, 2023 1:28 pm

ഭാര്യയെ പെട്രാള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. ചികിത്സയിലിരുന്ന പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. സംഭവത്തില്‍ പ്രമോദിന്റെ ഭാര്യ കാര്‍ത്തിക (30) നും പരിക്കേറ്റിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മഞ്ഞപ്ര നാട്ടുകല്ല് ബസ്സ്‌റ്റോപ്പില്‍ വച്ച് സംഭവം നടന്നത്. പ്രമോദും കാര്‍ത്തികയും മൂന്നുവര്‍ഷത്തോളമായി അകന്ന് താമസിക്കുകയായിരുന്നു. പാലക്കാട്ട് ബേക്കറിയില്‍ ജോലിചെയ്യുന്ന കാര്‍ത്തിക ബസ് കയറാനായി റോഡിലെത്തിയപ്പോള്‍ ഒളിച്ചിരുന്ന പ്രമോദ് ആക്രമിക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു.എട്ടും അഞ്ചും വയസ്സുള്ള മക്കള്‍ കാര്‍ത്തികയ്‌ക്കൊപ്പം വന്നിരുന്നെങ്കിലും അമ്മയെ ആക്രമിക്കുന്നത് കണ്ട് വീട്ടുകാരോട് വിവരം പറയാനായി ഇരുവരും വീട്ടിലേക്ക് തിരിച്ചോടി. ഇതിനിടെ, കാര്‍ത്തികയെ ചേര്‍ത്തുപിടിച്ച് കുപ്പിയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് പ്രമോദ് തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാര്‍ത്തിക കുതറിമാറിയതിനാല്‍ വലിയ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ച് പ്രമോദിനെ ആശുപത്രിയിലെത്തിച്ചത്. പ്രമോദിന് 60 ശതമാനത്തോളം പൊള്ളലേറ്റു.

eng­lish summary;The hus­band died of burns while try­ing to kill his wife by dous­ing her with petrol

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.