20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 18, 2025
April 16, 2025
April 15, 2025
April 15, 2025
April 14, 2025
April 10, 2025

ബിജെപി രാജ്യത്തെ അപമാനിക്കുന്നതായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

Janayugom Webdesk
ന്യൂഡല്‍ഹി
August 1, 2023 4:07 pm

പ്രതിപക്ഷ സഖ്യത്തിന്‍റെ പേരായ ഇന്ത്യയുടെ എല്ലാ വാക്കിനും, ഒരോ അര്‍ത്ഥമുണ്ടെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ബിജെപിയും, പ്രധാനമന്ത്രിയും അസ്വസ്ഥരായത് കൊണ്ടാണ് അവര്‍ തീവ്രവാദ സംഘടനയുമായി തങ്ങളെ താരതമ്യം ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്‍റല്‍ ഇന്‍ക്ലൂസീവ് അലയന്‍സിന്‍റെ ചുരുക്കുമാണ് ഇന്ത്യ. ഇതിലെ ഓരോ വാക്കിനും അര‍ത്ഥമുണ്ട്. ബിജെപിയും പ്രധാനമന്ത്രിയും വളരെ അസ്വസ്ഥരാണ്.അതുകൊണ്ടാണ് അവര്‍ ഞങ്ങളെ തീവ്രവാദ സംഘടനകളുടെയും, അടിമത്വത്തിന്‍റെ ചിഹ്നമായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായും താരതമ്യം ചെയ്യുന്നത്.

ഇത്തരം രീതിയില്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുക എന്നത് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല. ഇന്ത്യ എന്ന പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മാതൃരാജ്യത്തെയും ത്യാഗങ്ങളെയും കൂട്ടായ സത്വത്തെയും കുറിച്ച് ഇന്ത്യക്കാര്‍ അഭിമാനിക്കും. ഞങ്ങളെ അപമാനിക്കുന്നതിലൂടെ ബിജെപി രാജ്യത്തെയും അപമാനിക്കുന്നു, ഖാര്‍ഗെ പറഞ്ഞു

Eng­lish Summary:
Mallikar­jun Kharge says BJP is insult­ing the country

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.