ഹരിയാനയിലെ നുഹിൽ 700റോളം അക്രമകാരികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്ന് എഫ്ഐആർ. പൊലീസ് സ്റ്റേഷനുനേരെ കല്ലുകളെറിഞ്ഞും, ജീവനോടെ കത്തിക്കുക എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ആക്രമണം. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. കല്ലേറിനു ശേഷം ആൾക്കൂട്ടം പൊലീസുകാർക്ക് നേരെ വെടിയുതിർത്തെന്നും വെടിവെപ്പിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റുവെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു. പൊലീസ് സ്റ്റേഷൻ്റെ ഗേറ്റിലേക്ക് ആൾക്കൂട്ടം ബസ് ഇടിച്ചുകയറ്റി. പൊലീസ് ആകാശത്തേക്ക് വെടിവച്ചെങ്കിലും ആൾക്കൂട്ടം പിന്മാറിയില്ല എന്നും എഫ്ഐആറിൽ പറയുന്നു.
ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. രണ്ട് ഹോം ഗാർഡുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടും.
അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് 116 പേരെ അറസ്റ്റ് ചെയ്തു. അക്രമകാരികൾ വിവിധയിടങ്ങളിൽ കടകൾക്ക് തീവച്ചു. ഇതോടെ പമ്പുകളിൽ നിന്ന് കുപ്പികളിലും മറ്റും ഇന്ധനം നൽകുന്നതിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ആരാധനാലയങ്ങൾക്കുള്ള സുരക്ഷ വർധിപ്പിക്കാനും പൊലീസിനു മുന്നറിയിപ്പ് നൽകി.
English Summary; Attack on police station in Haryana; Many policemen were injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.