21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 1, 2025
March 25, 2025
March 18, 2025
March 15, 2025
March 5, 2025
March 1, 2025
February 20, 2025
February 20, 2025
February 8, 2025
February 4, 2025

ഇന്ത്യയില്‍ കഴുത്തിനെയും തലയെയും ബാധിക്കുന്ന അര്‍ബുദം ഉയരുന്നു; കാരണം ഇത്

Janayugom Webdesk
വാഷിങ്ടണ്‍
August 2, 2023 4:27 pm

ലോകത്തിലെ പൊതുവായുള്ള അര്‍ബുദങ്ങളില്‍ കഴുത്തിനെയും തലയെയും ബാധിക്കുന്ന ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ ഏഴാം സ്ഥാനത്താണ്. എന്നാല്‍ ഈ അര്‍ബുദ കേസുകളില്‍ 57.5 ശതമാനവും ഏഷ്യയില്‍ നിന്ന്, പ്രത്യേകിച്ചും ഇന്ത്യയില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2040 ഓടു കൂടി ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദ കേസുകളുടെ എണ്ണത്തില്‍ 50–60 ശതമാനം വര്‍ധനയുണ്ടാകാമെന്ന് ഇന്‍റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് തലയെയും കഴുത്തിനെയും ബാധിക്കുന്ന അര്‍ബുദം കൂടുതലായി കാണപ്പെടുന്നത്. അറുപതുകളിലും എഴുപതുകളിലുമുള്ളവരിലാണ് ഇതിന്റെ ഇരകളില്‍ പലതും. എന്നാല്‍ 20–50 പ്രായവിഭാഗങ്ങളില്‍ 24.2 മുതല്‍ 33.5 ശതമാനം വരെ വര്‍ധന ഈ അര്‍ബുദത്തിന്‍റെ കാര്യത്തില്‍ ഉണ്ടാകാമെന്ന് കണക്കാക്കപ്പെടുന്നു. മാറുന്ന ജീവിതശൈലി, പുകവലി, പുകയില ഉപയോഗം, മദ്യപാനം, പോഷണക്കുറവ് എന്നിവയാണ് ഇതിനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുകയിലയും മദ്യവും അമിതമായി ഉപയോഗിക്കുന്നവരില്‍ ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദത്തിനുള്ള സാധ്യത 35 ശതമാനം അധികമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൈറ്റമിന്‍ എ, സി,ഇ, അയണ്‍, സെലീനിയം, സിങ്ക് എന്നിവയുടെ ഭക്ഷണത്തിലെ അപര്യാപ്തതയും അര്‍ബുദത്തിലേക്ക് നയിക്കുന്ന ഘടകമാണ്. ഉയര്‍ന്ന അളവില്‍ ഉപ്പ് ചേര്‍ത്ത ഭക്ഷണത്തിന്‍റെയും ഗ്രില്‍ഡ് ബാര്‍ബിക്യൂ മാംസത്തിന്‍റെയും തണുപ്പിച്ചതും സംസ്കരിച്ചതുമായ ഭക്ഷണത്തിന്‍റെയും അമിത ഉപയോഗവും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാം. വായു മലിനീകരണം, അമിതമായ സൂര്യതാപമേല്‍ക്കുന്നത്, എച്ച്പിവി, ഇബിവി, ഹെര്‍പിസ്, എച്ച്ഐവി തുടങ്ങിയ ചില വൈറസുകള്‍ എന്നിവയും അര്‍ബുദത്തിലേക്ക് നയിക്കാം. പലപ്പോഴും രോഗനിര്‍ണയം വൈകി നടക്കുന്നത് മരണനിരക്കും രോഗസങ്കീര്‍ണതയും വര്‍ധിപ്പിക്കുന്നു. ഉണങ്ങാത്ത മുറിവുകള്‍, അസാധാരണ വളര്‍ച്ചകള്‍, ശബ്ദത്തിലെ വ്യതിയാനം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. പാരിസ്ഥിതികമായ ഇത്തരം കാരണങ്ങള്‍ക്ക് പുറമേ ജനിതകപരമായ ചില ഘടകങ്ങളും ഹെഡ് ആന്‍ഡ് നെക്ക് അര്‍ബുദത്തിന് പിന്നിലുണ്ടാകാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ അര്‍ബുദം വന്നിട്ടുണ്ടെങ്കില്‍ ഇത് മറ്റുള്ളവര്‍ക്കും വരാനുള്ള സാധ്യത 3.5 മുതല്‍ 3.8 ശതമാനം വരെ അധികമാണ്. മോശം പ്രതിരോധശേഷിയുള്ളവരില്‍ ഈ അര്‍ബുദം വരാനുള്ള സാധ്യത 500 മുതല്‍ 700 മടങ്ങ് കൂടുതലാണ്.

Eng­lish summary;Cancers affect­ing the neck and head are on the rise in India

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.