30 December 2025, Tuesday

Related news

December 18, 2025
December 6, 2025
July 28, 2025
July 21, 2025
March 14, 2025
December 17, 2024
December 14, 2024
December 13, 2024
November 25, 2024
July 14, 2024

പാര്‍ലമെന്റ് തടസപ്പെടുത്തുന്നതില്‍ അതൃപ്തി; എംപിമാര്‍ അന്തസായി പെരുമാറാതെ ഇനി സഭയിലേക്കില്ലെന്ന് ഓം ബിര്‍ള

Janayugom Webdesk
ന്യൂഡല്‍ഹി
August 2, 2023 7:50 pm

പ്രതിപക്ഷവും ഭരണപക്ഷവും നിരന്തരം പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്നതില്‍ അതൃപ്തി അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. സാമാജികര്‍ സഭയുടെ അന്തസിനനുസരിച്ച് പെരുമാറാത്തപക്ഷം സഭാനടപടികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ബുധനാഴ്ച ലോക്‌സഭ നടപടികളില്‍ നിന്ന് അദ്ദേഹം മാറി നിന്നിരുന്നു.

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് സഭ ആദ്യം രണ്ടുമണി വരെയും പിന്നീട് അന്നത്തേക്കും പിരിയുകയായിരുന്നു. മാസങ്ങളായി നടക്കുന്ന മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവന ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിക്കുന്നത്. സഭാനടപടികള്‍ക്ക് നേതൃത്വം നല്‍കിയ ബിജെപി അംഗം കിരീട് സോളങ്കി അംഗങ്ങളോട് ശാന്തരാകാൻ ആവശ്യപ്പെട്ടെങ്കിലും കനത്ത പ്രതിഷേധം തുടര്‍ന്നതോടെ സഭ പിരിയുകയായിരുന്നു.
നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ 2023 പാസാക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും സഭാ നടപടികള്‍ നിര്‍ത്തിവച്ചതിനാല്‍ പാസാക്കാനായില്ല. ചൊവ്വാഴ്ചയും ബില്ലുകള്‍ പാസാക്കുന്ന വേളയിലെ പ്രതിപക്ഷത്തിന്റെയും ട്രഷറി ബഞ്ചിന്റെയും പെരുമാറ്റത്തില്‍ ബിര്‍ള അതൃപ്തി അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: Will not come to Lok Sab­ha until MPs behave’, says speak­er Om Bir­la amid dis­rup­tions in Parliament
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.