25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

തൊഴിലുറപ്പ്: സംസ്ഥാനങ്ങള്‍ക്കുള്ള കുടിശിക 6366 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
August 2, 2023 9:09 pm

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 6,366 കോടി കുടിശിക നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. പദ്ധതി പ്രകാരം നിര്‍മ്മാണ സാമഗ്രികള്‍ വാങ്ങിയ വകയില്‍ 6233 കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ രേഖാ മൂലം അറിയിച്ചു.
രാജ്യത്ത് ഏകദേശം 14.42 കോടി ജനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. വേതന കുടിശികയിനത്തില്‍ 2770 കോടി രൂപ നല്‍കാനുള്ള പശ്ചിമബംഗാളാണ് മുന്‍പന്തിയില്‍. പശ്ചിമ ബംഗാൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കാനുള്ളത് രാജസ്ഥാനിലാണ്, മൊത്തം 979 കോടി രൂപ. ബീഹാറിന് 669 കോടി രൂപ നൽകാനുണ്ട്. മൊത്തം 18 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേതന ഘടകത്തിന് കീഴിലുള്ള കുടിശിക കേന്ദ്രം നൽകാനുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മെറ്റീരിയൽ ഘടകത്തിൽ കേന്ദ്രം പശ്ചിമ ബംഗാളിന് 2,813 കോടി രൂപയും ഉത്തർപ്രദേശിന് 777 കോടി രൂപയും കർണാടകയ്ക്ക് 634 കോടി രൂപയും നൽകാനുണ്ട്
30 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി മെറ്റീരിയൽ ഘടകത്തിൽ 6266 കോടി രൂപയുടെ ബാധ്യതയും കേന്ദ്രത്തിനുണ്ട്. തൊഴിലുറപ്പ് ജോലികൾക്കായി ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയുടെ 60 ശതമാനം ഇത് വഹിക്കുന്നു. ബാക്കി 40 ശതമാനം സംസ്ഥാന സർക്കാരുകളാണ് നല്‍കുന്നത്. ഈ ഇനത്തിൽ കേന്ദ്രം പശ്ചിമ ബംഗാളിന് 2,813 കോടി രൂപയും ഉത്തർപ്രദേശിന് 777 കോടി രൂപയും കർണാടകയ്ക്ക് 634 കോടി രൂപയും നൽകാനുണ്ട്. മെറ്റീരിയൽ ഘടകത്തിലെ കാലതാമസം ഭാവി പദ്ധതികളെ ബാധിക്കും.
എംജിഎൻആർഇജിഎയുടെ സെക്ഷൻ 3 (3) പ്രകാരം, പ്രതിവാര അടിസ്ഥാനത്തിലോ അല്ലെങ്കിൽ ജോലി ചെയ്ത തീയതിക്ക് രണ്ടാഴ്ചയ്ക്കുള്ളിലോ വേതനം നല്‍കിയിരിക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ, ഇത്തരത്തിൽ കേന്ദ്രം ഉണ്ടാക്കുന്ന കുടിശ്ശികയും വേതന വിതരണത്തിലെ കാലതാമസവും തൊഴിലാളികളെയും വലിയ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. നേരത്തെ പദ്ധതിക്കുള്ള ഫണ്ട് ഘട്ടംഘട്ടമായി കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു.

Eng­lish sum­ma­ry; Employ­ment Guar­an­tee: 6366 crore due to states

you may also like this video;

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.