9 May 2024, Thursday

Related news

April 29, 2024
April 25, 2024
April 25, 2024
April 24, 2024
April 24, 2024
April 20, 2024
April 17, 2024
April 8, 2024
February 23, 2024
February 22, 2024

തിരുവനന്തപുരത്ത് പൊലീസ് നിര്‍ദ്ദേശം ലംഘിച്ച നാമജപഘോഷയാത്രക്കെതിരെ കേസെടുത്തു

Janayugom Webdesk
തിരുവനന്തപുരം
August 3, 2023 12:50 pm

പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയതിന് എന്‍എസ്എസ് ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ നാമജപഘോഷയാത്രക്കെതിരെ പൊലീസ് കേസെടുത്തു.

എന്‍എസ്എസ് തിരുവനന്തപുരം യൂണിയന്‍ പ്രസിഡന്‍റ് എം സംഗീത് കുമാറാണ് ഒന്നാം പ്രതിയായാണ് കേസ്. 1000ത്തിലധികം പേർക്കെതിരെയാണ് കേസ്. കന്‍റോണ്‍മെന്‍റ് പൊലീസാണ് കേസെടുത്തത്.

കേസിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി രംഗത്ത് വന്നു. ഇങ്ങനെ ആണെങ്കിൽ മുഴുവൻ വിശ്വാസികൾക്ക് എതിരെയും കേസ് എടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസ പ്രശ്നത്തിലെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 

Eng­lish Summary:
In Thiru­vanan­tha­pu­ram, a case has been reg­is­tered against the Nama Japa pro­ces­sion for vio­lat­ing the police order

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.