25 December 2025, Thursday

Related news

December 25, 2025
December 24, 2025
December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 21, 2025
December 20, 2025
December 19, 2025
December 19, 2025

വേഷം മാറിയെത്തി പ്രസവിച്ചു കിടന്ന യുവതിയെ കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിൻറെ സുഹൃത്ത് അറസ്റ്റിൽ

എയർ എംബോളിസത്തിലൂടെ കൊല നടത്താൻ ശ്രമിച്ചത്
Janayugom Webdesk
പത്തനംതിട്ട
August 5, 2023 10:17 am

ആശുപത്രിയിൽ നഴ്സിന്റെ വേഷത്തിലെത്തി പ്രസവിച്ചു കിടന്ന യുവതിയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമം. നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ഇഞ്ചക്ഷൻ നൽകിയത്. പത്തനംതിട്ട പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ ഭർത്താവിൻറെ സുഹൃത്തായ അനുഷ എന്ന സ്ത്രീ അറസ്റ്റിലായി.

കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ യുവതിയാണ് ആശുപത്രിയിൽ പ്രസവത്തിന് എത്തിയത്. ഒഴിഞ്ഞ സിറിഞ്ചിലൂടെ ഞരമ്പിലേക്ക് എയർ കടത്തി വിടുകയായിരുന്നു അനുഷ . പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഇതേതുടര്‍ന്ന് ഹൃദയാഘാതം ഉണ്ടായി. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. അപരിചതയായ സ്ത്രീയെ നഴ്സിന്റെ വേഷത്തിൽ കണ്ട ആശുപത്രി അധികൃതർ യുവതിയെ തടഞ്ഞു വച്ച് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം അനുഷയും ഇരയുടെ ഭര്‍ത്താവും കോളജ് കാലഘട്ടം മുതൽ അടുപ്പത്തിലായിരുന്നെന്നും വിവരമുണ്ട്.

എയർ എംപോളിസം എന്ന മാർഗത്തിലൂടെ കൊലപാതകം നടത്താനാണ് പ്രതിയായ അനുഷ ആസൂത്രണം ചെയ്തത്.
ഇരയായ യുവതിയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. 120 മില്ലി ലിറ്ററിന്റെ സിറിഞ്ച് പ്രതിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും.

Eng­lish Sum­ma­ry; Attempt to kill a preg­nant woman in dis­guise; Hus­band’s friend arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.