15 December 2025, Monday

Related news

December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 12, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 7, 2025

അഞ്ച് വയസുകാരിയെ കൊന്നത് കൃത്യമായി ആസൂത്രണത്തിനൊടുവിൽ; ഡമ്മി ഉപയോ​ഗിച്ച് പുനരാവിഷ്കരിക്കാൻ പൊലീസ്

Janayugom Webdesk
കൊച്ചി
August 5, 2023 12:51 pm

ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊന്ന ക്രൂര കൃത്യം പ്രതി നടപ്പാക്കിയത് കൃത്യമായ ആസൂത്രണത്തിനൊടുവിൽ. കുട്ടിയെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകം അന്വേഷണ സംഘം പുനരാവിഷ്കരിക്കും. കുട്ടിയെ തട്ടിക്കൊണ്ടു പോയി മാർക്കറ്റിൽ എത്തിച്ച ശേഷം നടന്ന സംഭവങ്ങൾ ഡമ്മിയുടെ സ​ഹായത്തോടെയാണ് പുനരാവിഷ്കരിക്കുക. പ്രതിയുടെ പശ്ചാത്തലം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം തുടങ്ങി. ഇതിന്റെ ഭാ​ഗമായി വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണ സംഘം ഇന്ന് ഡൽഹിയിലേക്കും ബി​ഹാറിലേക്കും തിരിക്കും. കുട്ടിയെ പ്രതി കഴുത്തു ഞെരിച്ചാണ് കൊന്നതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. കുട്ടി ലൈം​ഗിക പീഡനത്തിനു ഇരയായതായും റിപ്പോർട്ടിലുണ്ട്. കൊലപാതകത്തില്‍ പ്രതി അസഫാക് ആലം മാത്രമാണുള്ളതെന്ന് റൂറൽ പൊലീസ് വ്യക്തമാക്കിയിരുന്നു. ആലുവ മാര്‍ക്കറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയിരുന്നു.

Eng­lish sum­ma­ry; The five-year-old girl was killed exact­ly after plan­ning; Police to reen­act using dummies
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.