പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ പൂന്തുരം പാടശേഖരത്തിനായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച വെർട്ടിക്കൽ ആക്സിയൽ ഫ്ലോ പമ്പിന്റെ പ്രവർത്തനം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപ ചെലവിലാണ് പമ്പ് അനുവദിച്ചത്.
മാപ്പിളശേരി തറക്ക് സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ എം ഷീജ, അംഗങ്ങളായ ആർ ഉണ്ണി, വി അനിത, സതി രമേശ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി എച്ച് ഹമീദ്കുട്ടി ആശാൻ, എ ഡി എം എസ് സന്തോഷ് കുമാർ, കൃഷി ഓഫീസർ ആർ നീരജ, പാടശേഖര സമിതി പ്രസിഡന്റ് പി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.
English Summary: Vertical axial flow pump inaugurated
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.