19 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 30, 2024
October 29, 2024
October 2, 2024
August 30, 2024
August 19, 2024
August 19, 2024
August 7, 2024
July 19, 2024
July 3, 2024

ബാങ്ക് സ്വകാര്യവല്ക്കരണ നീക്കം ഉപേക്ഷിക്കണം

Janayugom Webdesk
കോഴിക്കോട്
August 6, 2023 9:35 pm

ബാങ്ക് സ്വകാര്യവൽക്കരണ നീക്കം അധികൃതർ ഉപേക്ഷിക്കണമെന്ന് കേരള ഗ്രാമീണ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ — കേരള ഗ്രാമീണ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ അഞ്ചാമത് സംസ്ഥാന സമ്മേളനം
ആവശ്യപ്പെട്ടു. കോഴിക്കോട് നടന്ന സമ്മേളനം എഐജിബിഒഎ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഡി എൻ ത്രിവേദി
ഉദ്ഘാടനം ചെയ്തു. എഐബിഒഎ അഖിലേന്ത്യ സെക്രട്ടറി ഒ പ്രജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.

എഐബിഇഎ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് രാമകൃഷ്ണൻ, എഐജിബിആർഎ ദേശീയ സെക്രട്ടറി കെ ബാലകൃഷ്ണൻ, കെജിബിആർഎ പ്രസിഡന്റ് കെ പി മുഹമ്മദ്, രാമകൃഷ്ണൻ കണ്ണോം, പി ഉപേന്ദ്രൻ, മിഥുൻ എസ് കുമാർ, ടി ജി വിവേക് എന്നിവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനം എഐബിഒഎ സംസ്ഥാന സെക്രട്ടറി എച്ച് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്സ് അസോസിയേഷൻ ജന. സെക്രട്ടറി മിഥുൻ എസ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. എകെബിഇഎഫ് ജില്ലാ സെക്രട്ടറി ബോധി സത്വൻ കെ റജി, എഐബിഒഎ ജില്ലാ സെക്ര. വി ബാലമുരളി, ദൽജിത്, കെ സോജിത്, രോഷൻ ബി നായർ, ജി ആദർശ്, രശ്മി എസ് നായർ, സവിത പോൾ, പി ജി സിജോ, എസ് ആർ സ്വപ്ന, ബീഗം ഷഹബാസ്, മനുമോഹൻ, ജയിംസ്, വി എം അനിൽകുമാർ, ലിസി ഡിക്രൂസ്, സി ടി സുരേഷ്, ടി ഒ ജോസഫ്, വി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന ഭാരവാഹികള്‍:

കെജിബിഒഎ- ആർ പി പ്രസാദ് രാജ് (പ്രസി), അരുൺ എസ് നായർ (ജന. സെക്രട്ടറി), വിന്നി വിജയൻ (ട്രഷറർ).
കെജിബിഇഎ — ജിഷ്ണു ശങ്കർ (പ്രസി), ടി എസ് രാജേഷ് (ജന. സെക്ര), കെ ശ്രീജ (ട്രഷറർ).

Eng­lish Sum­ma­ry: Ker­ala Gramin Bank Employ­ees Asso­ci­a­tion and Ker­ala Gramin Bank Offi­cers Asso­ci­a­tion 5th State Conference
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.