19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024

ഡല്‍ഹി സര്‍വീസ് ബില്ലിനെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
August 7, 2023 10:57 am

ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്ലിന് പകരമുള്ള ഡല്‍ഹി സര്‍വീസ് ബില്ലിനെ പിന്തുണക്കുന്ന പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ സന്ദീപ് ദീക്ഷിത്. ബില്ലിനെ എതിര്‍ക്കുന്നത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ എന്തായാലും ബില്ല് പാസാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭയില്‍ സര്‍ക്കാരിന് ഭൂരിപക്ഷമുള്ളത് കൊണ്ട് തന്നെ ഈ ബില്ല് പാസാകുമെന്ന് ഉറപ്പാണ്. എന്നാല്‍ ലോക്‌സഭയില്‍ ഉള്ളത് പോലൊരു ഭൂരിപക്ഷം രാജ്യസഭയില്‍ ഇല്ലെങ്കിലും മറ്റ് പാര്‍ട്ടികള്‍ ഈ ബില്ലിനെ പിന്തുണച്ചാല്‍ ബില്ല് പാസാകും.എന്റെ അഭിപ്രായത്തില്‍ സര്‍വീസ് ബില്ലിനെ എതിര്‍ക്കുന്നത് തെറ്റാണ്,അദ്ദേഹം പറഞ്ഞു.

ഏത് പാര്‍ട്ടിയെയും അക്രമിക്കുന്ന ആം ആദ്മി ഇത്തവണ കുരുക്കില്‍പ്പെട്ടിരിക്കുകയാണെന്നും ദീക്ഷിത് വിമര്‍ശിച്ചു.അവരുടെ വലിയ നേതാക്കള്‍ ജയിലിലിനകത്തോ പുറത്തോ ആണെന്ന് അവര്‍ക്കറിയില്ല. അവര്‍ക്ക് അവരുടെ കാര്യത്തില്‍ നല്ല പേടിയുണ്ട്. ബില്ലിന്റെ കാര്യത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് അവരുടെ കൂടെ നില്‍ക്കുന്നത്, അദ്ദേഹം അഭിപ്രായപ്പെട്ടു

അരവിന്ദ് കെജിരിവാള്‍ ഡല്‍ഹിയിലെ ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്നും ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.അദ്ദേഹംഇപ്പോള്‍ സഖ്യത്തിലെ മറ്റ് അംഗങ്ങളെയും രാജ്യത്തെയും വിഡ്ഢികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:
Con­gress leader to sup­port Del­hi Ser­vice Bill
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.