24 December 2025, Wednesday

Related news

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 22, 2025
December 22, 2025
December 22, 2025
December 22, 2025

മകളെ ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ കൊല്ലാൻ ശ്രമം; വീടിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ട് യുവാവ്

Janayugom Webdesk
തിരുവനന്തപുരം
August 7, 2023 8:09 pm

തിരുവനന്തപുരത്ത് മകളെ ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ കൊല്ലാൻ വീടിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ടു. കാട്ടാക്കടയില്‍ അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലേക്കാണ് പാമ്പിനെ കടത്തിവിട്ടത്. കൊലപാതക ശ്രമത്തിന് കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30)വിനെ പൊലീസ് പിടികൂടി. ഇന്ന് പുലർച്ചെയാണ് സംഭവം. പെൺകുട്ടിയെ യുവാവ് പിന്നാലെ നടന്നു ശല്യം ചെയ്തിരുന്നു. ഇത് വീട്ടുകാർ ചോദ്യം ചെയ്ത് വിലക്കി. ഇതിന്റെ വൈരാ​ഗ്യമാണ് പാമ്പിനെ കടത്തിവിട്ട് കൊല്ലാനുള്ള ശ്രമത്തിന് പിന്നിൽ. 

പുലർച്ചെ മൂന്നരയോടെയാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. വീടിനു സമീപം ആരോ എത്തിയ ശബ്ദം വീട്ടുകാർ കേട്ടു. അതിനിടെ യുവാവ് പാമ്പിനെ അകത്തേക്കിട്ടു. എന്നാല്‍ വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. പാമ്പിനെ വീടിനുള്ളിൽ ഇട്ട് പ്രതി ബൈക്ക് ഉപേക്ഷിച്ചു ഓടി പോവുകയായിരുന്നു. ബൈക്കിന്റെ നമ്പർ മനസിലാക്കിയാണ് പ്രതി ആരെന്നു വീട്ടുകാര്‍ കണ്ടെത്തിയത്. പാമ്പ് ഏതു വിഭാ​ഗത്തിൽപ്പെട്ടതാണെന്നു കണ്ടെത്താൻ പാലോട് മൃ​ഗാശുപത്രിയിൽ പരിശോധന നടത്തും. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

Eng­lish Sum­ma­ry; An attempt to kill the father who stopped his daugh­ter from molest­ing him; The young man let the snake inside the house

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.