22 January 2026, Thursday

തൃണമൂൽ എംപി ഡെറിക് ഒബ്രിയനെ രാജ്യസഭയില്‍നിന്ന് സസ്പെൻഡ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
August 8, 2023 3:09 pm

തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സഭാധ്യക്ഷന്റെ നിർദേശം അവഗണിച്ചെന്ന് ആരോപിച്ചാണു നടപടി. മോശം പെരുമാറ്റവും നടപടിക്കു കാരണമായി ഉപരാഷ്ട്രപതിയും സഭാധ്യക്ഷനുമായ ജഗ്ദീപ് ധൻഖർ ഉന്നയിച്ചു.

ഇന്നലെ ഡൽഹി ബില്ലിനുമേലുള്ള ചർച്ചയ്ക്കിടെയായിരുന്നു ഡെറികിനെതിരായ നടപടിക്കു കാരണമായി പറയുന്ന സംഭവങ്ങൾനടന്നത്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് പ്രസംഗത്തിൽ ഡെറിക് ഒബ്രിയൻ നടത്തിയത്. പ്രസംഗം നീണ്ടതോടെ ഉപരാഷ്ട്രപതി ഇടപെട്ടെങ്കിലും അടങ്ങിയില്ല. പ്രസംഗം തുടർന്നു മുന്നോട്ടുപോയതോടെയാണു സഭാധ്യക്ഷൻ രോഷാകുലനായത്. ഇതു സ്ഥിരംപരിപാടിയാണെന്നും പുറത്ത് ശ്രദ്ധനേടാനാണു സഭയിൽ നാടകം കളിക്കുന്നതെന്നും ധൻഖർ തുടർന്നു.

ശേഷിക്കുന്ന വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ഡെറിക് ഒബ്രിയനു കഴിയില്ല. അതേസമയം, സസ്‌പെൻഷനിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സസ്‌പെൻഷൻ പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Derek O’Brien sus­pend­ed for the remain­der of Par­lia­ment ses­sion ‘for unruly behaviour’
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.