21 December 2025, Sunday

ഭൂമിയെ ലക്ഷ്യമാക്കി സൗരക്കൊടുങ്കാറ്റ്: വൈദ്യുതി ബന്ധവും ഇന്റര്‍നെറ്റും വിച്ഛേദിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 8, 2023 7:31 pm

സൂര്യന്റെ ഉപരിതലത്തിൽനിന്ന് ഭൂമിയെ ലക്ഷ്യമാക്കി സൗരക്കൊടുങ്കാറ്റ് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍ (എന്‍ഒഎഎ) പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് അഞ്ചിന് തന്നെ സൗരോപരിതലത്തില്‍ പൊട്ടിത്തെറിയുണ്ടായിട്ടുണ്ട്. ഇത് ശക്തമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ന് തന്നെ ഇത് ഭൂമിയില്‍ പതിച്ചേക്കാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഭൂമിയെ ലക്ഷ്യമാക്കി വരുന്ന സൗരക്കൊടുങ്കാറ്റിനെ കാനിബല്‍ കൊറോണല്‍ എക്സ്പ്ലോഷന്‍ എന്നാണ് അറിയപ്പെടുന്നത്. കാനിബല്‍ അഥവാ നരഭോജി എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 

ഇത്തരം പൊട്ടിത്തെറിയുണ്ടാകുന്ന സമയത്ത് വൈദ്യുത കാന്തിക തരംഗങ്ങളും ചാർജ്ജുള്ള കണികകളും പുറന്തള്ളപ്പെടും. വൈദ്യുത കാന്തിക തരംഗങ്ങളുടെയും കണികകളുടെയും പ്രവാഹം എല്ലാ നക്ഷത്രങ്ങളിലും സംഭവിക്കുന്ന ഒന്നാണ് സൂര്യനുമായി അടുത്ത് നിൽക്കുന്നതിനാൽ അതിലുണ്ടാകുന്ന മാറ്റങ്ങൾ മറ്റ് നക്ഷത്രങ്ങളെക്കാൾ നമ്മളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത്തരം കൊടുങ്കാറ്റുമൂലം വൈദ്യുതി ബന്ധം തകരാറിലാകുകയും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുകയോ ചെയ്തേക്കാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 1989ൽ ഒരു സൗരവാതത്തിന്റെ പ്രഭാവത്തിൽ കാനഡയിലെ ചിലയിടങ്ങളിൽ വൈദ്യുതി പ്രസരണം തടസപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അത്തരം സാഹചര്യം ഇപ്പോൾ ആവർത്തിക്കാൻ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. www.spaceweather.com എന്ന വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ വന്നിരിക്കുന്നത്. 

Eng­lish Sum­ma­ry: Solar storm head­ing for Earth: Reports of pow­er and inter­net outages

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.