
മധ്യ മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി 41 മരണം. മൂന്ന് കുട്ടികളടക്കം 45 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ടുണീഷ്യയിലെ സ്ഫാക്സിൽ നിന്ന് പുറപ്പെട്ട ബോട്ട് ഏതാനും മണിക്കൂറിനുള്ളില്‍ മുങ്ങുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ പ്രകാരം, ഈ വർഷത്തിന്റെ തുടക്കം മുതൽ, യൂറോപ്യൻ തീരങ്ങളിൽ എത്താൻ ശ്രമിക്കുന്നതിനിടെ മെഡിറ്ററേനിയനിൽ 2,387 പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്.
English Summary: 41 dead after migrant boat sinks in Italy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.