22 January 2026, Thursday

മോസ്കോയെ ലക്ഷ്യമിട്ട് ഡ്രോൺ; വെടിവച്ചിട്ടെന്ന് റഷ്യ

Janayugom Webdesk
മോസ്കോ
August 9, 2023 7:48 pm

മോസ്കോ നഗരത്തെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് റഷ്യ. നഗരത്തിന്റെ മേയർ സെർജി സോബയാനിനാണ് ഡ്രോണുകൾ വെടിവെച്ചിട്ട വിവരം അറിയിച്ചതെന്ന് ടാസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

രണ്ട് ഡ്രോണുകൾ നഗരത്തിന് മുകളിലൂടെ പറക്കാൻ ശ്രമിച്ചു. രണ്ടും വ്യോമപ്രതിരോധ സംവിധാനം തകർത്തുവെന്ന് മേയർ വ്യക്തമാക്കി. ഇതിൽ ഒരെണ്ണം ഡോമോഡോവോ മേഖലയിലും മറ്റൊന്ന് മിൻസോക്കെ ഹൈവേയിലുമാണ് തകർന്നു വീണത്. ആർക്കും പരിക്കേറ്റില്ലെന്നും മോസ്കോ മേയർ പറഞ്ഞു.

പിന്നീട് ഡ്രോണുകൾ തകർത്ത വിവരം റഷ്യൻ പ്രതിരോധ മ​ന്ത്രാലയവും സ്ഥിരീകരിച്ചു. ഡ്രോണുകൾ ഉപയോഗിച്ച് മോസ്കോയിൽ ആക്രമണം നടത്താനുള്ള ഉക്രെയ്ൻ ശ്രമം പരാജയപ്പെടുത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

Eng­lish Sum­ma­ry: Drone tar­get­ing Moscow

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.