11 December 2025, Thursday

വിഷക്കൂണ്‍വച്ച് കറിയുണ്ടാക്കി നല്‍കി: ഭര്‍തൃമാതാവ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ യുവതിക്കെതിരെ അന്വേഷണം

Janayugom Webdesk
കാന്‍ബെറ
August 10, 2023 7:15 pm

മരുമകള്‍ പാകം ചെയ്ത വിഷക്കൂണ്‍ അടങ്ങിയ ഭക്ഷണം കഴിച്ച് ഭര്‍തൃമാതാവ് ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. മെൽബണിൽ നിന്ന് തെക്കുകിഴക്കായുള്ള ലിയോംഗാത്തയിലാണ് സംഭവം. രണ്ടാഴ്ചകള്‍ക്കുമുമ്പ് കുടുംബത്തില്‍ എല്ലാവരും ഒത്തുചേര്‍ന്നപ്പോഴാണ് യുവതി കാട്ടുകൂണ്‍ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് നല്‍കിയത്. ഇവര്‍ നല്‍കിയ ഭക്ഷണം കഴിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. ഹെതർ (66), ഗെയിൽ (70) എന്നിവർ വെള്ളിയാഴ്ച മരിച്ചു, 70 കാരനായ ഡോൺ ശനിയാഴ്ച മരിച്ചു. ഇയാൻ (68) ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.

അതേസമയം ഭക്ഷണം പാകം ചെയ്ത എറിൻ പാറ്റേഴ്‌സൺ എന്ന 48 കാരിയായ യുവതിയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലാതിരുന്നത് അന്വേഷണ ഉദ്യോഗസ്ഥരില്‍ സംശയത്തിനിടയാക്കി. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികള്‍ക്കും വ്യത്യസ്ത ഭക്ഷണമാണ് ഇവര്‍ നല്‍കിയിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് പൊലീസ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: In the case of the death of three mem­bers of a fam­i­ly, includ­ing the moth­er-in-law, inves­ti­ga­tion against the woman

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.