28 December 2025, Sunday

Related news

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025

ഏകദിന ക്രിക്കറ്റ് ലോകകപ്പ്; ടിക്കറ്റ് വില്പന 25 മുതല്‍

Janayugom Webdesk
മുംബൈ
August 10, 2023 10:45 pm

ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വില്പന ആറ് ഘട്ടങ്ങളിലായി നടക്കും. ഏകദിന ലോകകപ്പിന്റെ പുതുക്കിയ ഷെഡ്യൂള്‍ പ്ര­ഖ്യാപിച്ചതിന് പിന്നാലെയാണ് ടിക്കറ്റ് വില്പന സംബന്ധിച്ച്‌ വിവരങ്ങള്‍ ഐസിസി പുറത്തുവിട്ടത്. 25ന് ആദ്യഘട്ട ടിക്കറ്റ് വില്പന ആരംഭിക്കും. എല്ലാ ഇന്ത്യ ഇതര മത്സരങ്ങളുടെയും ഇന്ത്യ ഇതര സന്നാഹ മത്സരങ്ങളുടെയും ടിക്കറ്റാണ് 25 മുതല്‍ ലഭിക്കുക. 

ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ക്കുള്ള (തിരുവനന്തപുരം, ഗുവാഹട്ടി) ടിക്കറ്റുകള്‍ 30ന് ആരംഭിക്കും. ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ 31 മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ എട്ട് (ഓസ്‌ട്രേലിയക്കെതിരെ ‑ചെന്നൈ), ഒക്ടോബര്‍ 11 (അഫ്ഗാനിസ്ഥാനെതിരെ ‑ഡല്‍ഹി), ഒക്ടോബര്‍ 19 (ബംഗ്ലാദേശിനെതിരെ ‑പൂനെ) എന്നീ കളികളുടെ ടിക്കറ്റുകള്‍ 31 മുതല്‍ ലഭ്യമാകും. 

ഒക്ടോബര്‍ 22 (ന്യൂസിലാന്റിനെതിരെ ‑ധര്‍മ്മശാല), ഒക്ടോബര്‍ 29 (ഇംഗ്ലണ്ടിനെതിരെ ‑ലഖ്‌നൗ), നവംബര്‍ 2 (ശ്രീലങ്കക്കെതിരെ ‑മുംബൈ) മത്സരങ്ങളുടെ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ലഭിക്കും. നവംബര്‍ അഞ്ച് (ദക്ഷിണാഫ്രിക്കക്കെതിരെ ‑കൊല്‍ക്കത്ത), നവംബര്‍ 12 (നെതര്‍ലൻഡിനെതിരെ ‑ബംഗളൂരു) എന്നീ കളികളുടെ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ നാലിന് ബുക്ക് ചെയ്യാം. ഏറ്റവും അവസാനമാണ് ഇന്ത്യ‑പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍ ലഭ്യമാകുക. ഒക്ടോബര്‍ 14ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ മൂന്നിനാണ് ബുക്കിങ് ആരംഭിക്കുക. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ സെപ്റ്റംബര്‍ 15ന് തുടങ്ങും. 

Eng­lish Summary;Cricket World Cup tick­ets on sale from 25

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 28, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.