22 February 2026, Sunday

‘ഹർ ഘർ തിരംഗ’ ഇന്ന് മുതൽ 15 വരെ വിപുലമായി ആഘോഷിക്കും

Janayugom Webdesk
തിരുവനന്തപുരം
August 13, 2023 7:15 am

സ്വാതന്ത്ര്യത്തിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ ഇന്ന് മുതൽ 15 വരെ സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കും. 

ജനങ്ങളുടെ ഹൃദയങ്ങളിൽ ദേശസ്നേഹം വളർത്തുകയും ദേശീയ പതാകയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇതിന് പിന്നിലെ ആശയം. രാജ്യത്തെ 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുൾപ്പെടെ എല്ലാ സർക്കാർ‑സ്വകാര്യ സ്ഥാപനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കും.

76 വർഷത്തെ ഇന്ത്യയുടെ സംസ്കാരം, പൈതൃകം, വികസനം എന്നിവ പ്രതിപാദിക്കുന്ന വിവിധ പ്രദർശനങ്ങൾ, തിരംഗ് യാത്ര, സൈക്കിൾ റാലി, ദേശഭക്തി ഗാനങ്ങൾ, പ്രത്യേക സമ്മേളനങ്ങൾ, സ്വാതന്ത്ര്യസമര സേനാനികളുടെ കഥകൾ ഉൾപ്പെടുത്തിയ നിശ്ചലദൃശ്യങ്ങൾ, പ്രതിജ്ഞ, സ്വാതന്ത്ര്യദിന ക്വിസ്, പ്രഭാഷണം, നൃത്തങ്ങൾ എന്നിവയൊക്കെയാണ് ആസൂത്രണം ചെയ്തിരിക്കുന്ന പ്രധാന പരിപാടികൾ. 

Eng­lish Sum­ma­ry: ‘Har Ghar Tiran­ga’ will be cel­e­brat­ed exten­sive­ly from today till 15th

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.