22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 1, 2024
January 31, 2024
September 29, 2023
September 5, 2023
August 12, 2023
April 8, 2023
March 16, 2023
January 31, 2023
January 8, 2023
November 9, 2022

രാഷ്ട്രപതി ഒപ്പുവച്ചു നാല് വിവാദ ബില്ലുകള്‍ നിയമമായി

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2023 11:40 pm

ഡാറ്റാ സുരക്ഷാ ബില്‍ അടക്കം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ നാല് ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു.
ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റത്തെയും നിയമനത്തെയുമെല്ലാം തീരുമാനിക്കുന്നതില്‍ കേന്ദ്രത്തിന് പൂര്‍ണ അധികാരം നല്‍കുന്നതാണ് സര്‍വീസ് ബില്‍. ഈ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധിയെ മറികടക്കുന്നതിനുവേണ്ടിയായിരുന്നു നിയമ നിര്‍മ്മാണം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭ ഓഗസ്റ്റ് ഒന്നിനും രാജ്യസഭ ഓഗസ്റ്റ് ഏഴിനും ബില്‍ പാസാക്കിയിരുന്നു. 

പൗരന്റെ സ്വകാര്യതയ്ക്ക് മേല്‍ കടന്നുകയറുന്ന ഡിജിറ്റല്‍ ഡാറ്റ സംരക്ഷണ നിയമവും വലിയ പ്രതിഷേധം ഏറ്റുവാങ്ങിയിരുന്നു.
എഡിറ്റേഴ്‌സ് ഗില്‍ഡ് അടക്കം ഈ നിയമനിര്‍മാണത്തില്‍ ആശങ്കയറിയിച്ചിരുന്നു. ജന്‍വിശ്വാസ് ബില്‍, ജനന-മരണ രജിസ്‌ട്രേഷന്‍ ബില്‍ എന്നിവയാണ് രാഷ്ട്രപതി ഒപ്പിട്ട മറ്റ് രണ്ട് ബില്ലുകള്‍.

Eng­lish Sum­ma­ry: The Pres­i­dent signed four con­tro­ver­sial bills into law

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.