18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 19, 2023
September 9, 2023
August 13, 2023
August 2, 2023
August 1, 2023
January 29, 2023
July 28, 2022
May 31, 2022
May 8, 2022
April 17, 2022

ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞ കാലുകൾ, പിന്നെ അരയ്ക്ക് മുകളിലെ ഭാഗം; ഒടുവിൽ മൃതദേഹം തിരിച്ചറിഞ്ഞു

Janayugom Webdesk
കോഴിക്കോട്
August 13, 2023 2:54 pm

കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് ഭാര്യയെത്തിയാണ്  സ്ഥിരീകരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു. മൊബൈലിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടതനുസരിച്ച് തിരച്ചിൽ നടത്തിയിരുന്നു.

ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലിന് സമീപത്തായി കത്തിക്കരിഞ്ഞ നിലയിൽ ഇന്ന് രാവിലെ രണ്ടു കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ബാക്കി ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. അരയ്ക്ക് മുകളിലേക്കുള്ള ഭാഗവും കാലുകളും മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ഇവിടെ വച്ച് മനുഷ്യ ശരീരം കത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാകുന്ന രീതിയിലുള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ കത്തിക്കരിഞ്ഞ കാലിന്റെ ഭാ​ഗമാണ് ആദ്യം കണ്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രദേശമാകെ കടുത്ത ദുര്‍ഗന്ധമാണ്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. നിലവിൽ കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

Eng­lish sum­ma­ry; The charred body found in Ural­lur, Koy­i­landy has been identified

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.