23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 29, 2024
January 1, 2024
January 1, 2024
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023
September 8, 2023

പുതുപ്പള്ളിയില്‍ സമദൂരം തുടരും; ഗണപതി പരാമർശത്തെ പറ്റി പ്രതികരിക്കാനില്ല; നിലപാടില്‍ മാറ്റമില്ലെന്നും ജി സുകുമാരന്‍ നായര്‍

Janayugom Webdesk
പുതുപ്പള്ളി
August 14, 2023 11:20 am

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമദൂരം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പുതുപ്പള്ളിയിലും സമദൂരം തുടരും. മിത്ത് വിവാദം തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളിലൂടെ ചര്‍ച്ചചെയ്യാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. സര്‍ക്കാരുകളുടെ തെറ്റ് തെറ്റെന്ന് പറയും, ശരി ശരിയെന്നും പറയും. അതേസമയം മിത്ത് വിവാദത്തില്‍ സ്പീക്കര്‍ മാപ്പ് പറയണമെന്നതില്‍ മാറ്റമില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണപതി പരാമർശത്തെ പറ്റി പ്രതികരിക്കാനില്ലെന്നും ജി സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു.

അതിനിടെ എൻഎസ്എസിന്റേത് മതനിരപേക്ഷത ഉയർത്തുന്ന നിലപാടാണെന്നും വിശ്വാസത്തെ വർഗീയരാഷ്ട്രീയമാക്കാൻ ശ്രമിച്ചവർക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചയാളാണ് ജി സുകുമാരന്‍ നായരെന്ന് പുതുപ്പള്ളിയിലെ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്ക് സി തോമസ് പറഞ്ഞു. 

Eng­lish Sum­ma­ry: Can’t com­ment on Gane­sha ref­er­ence; G. Suku­maran Nair said that there is no change in the position

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.