27 December 2025, Saturday

പുതുപ്പള്ളിയില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

web desk
August 14, 2023 3:20 pm

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ജി ലിജിൻലാൽ എന്‍ഡിഎയുടെ സ്ഥാനാർത്ഥി. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ലിജിൻ.

യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് ജോര്‍ജ്ജ് കുര്യന്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിനെ മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണയായത്.

എല്‍ഡിഎഫിലെ ജെയ്ക് സി തോമസും യുഡിഎഫിലെ ചാണ്ടി ഉമ്മനും തമ്മിലാണ് മണ്ഡലത്തില്‍ പ്രധാനമത്സരം.

Eng­lish Sam­mury: Pudu­pal­ly by elec­tion, Lijin­lal BJP candidate

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.