25 December 2025, Thursday

Related news

December 24, 2025
December 18, 2025
December 15, 2025
December 7, 2025
December 5, 2025
November 27, 2025
November 20, 2025
November 19, 2025
November 19, 2025
November 4, 2025

വീണക്കെതിരായ വിവാദത്തിനുപിന്നില്‍ ഇടപുപക്ഷത്തെ തകര്‍ക്കാനുള്ള അജണ്ടെന്ന് ഇ പി ജയരാജന്‍

Janayugom Webdesk
തിരുവനന്തപുരം
August 16, 2023 3:13 pm

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. 

പാവം ഒരു പെണ്‍കുട്ടിയെ ആക്രമിക്കുന്നുവെന്നായിരുന്നു ഇപിയുടെ പ്രതികരണം. വ്യക്തിഹത്യ നടത്തരുത്, മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് വിവാദമെന്നും,ജയരാജന്‍ പറഞ്ഞു. കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തുന്നതില്‍ തെറ്റില്ല.എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇപി ചോദിച്ചു.

സേവനത്തിന്റെ പ്രതിഫലം എല്ലാ നികുതിയും അടച്ച് അക്കൗണ്ട് വഴിയാണു നൽകിയത്. 2017ലെ സംഭവം ഇപ്പോൾ ഉയർത്തിക്കൊണ്ടു വരുന്നതു ദുരുദ്ദേശപരമാണ്. വ്യക്തിഹത്യ പാടില്ല.ഇടതു പക്ഷത്തെ തകർക്കാനുള്ള വലതുപക്ഷ ശക്തികളുടെ അജൻഡയും ഇതിനു പിന്നിലുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
EP Jayara­jan says that after the con­tro­ver­sy against Veena, there is an agen­da to destroy the left wing

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.