22 January 2026, Thursday

കനത്ത മഴ: ഹിമാചലില്‍ തിങ്കളും ചൊവ്വയും അലര്‍ട്ട്

Janayugom Webdesk
ഷിംല
August 19, 2023 9:47 am

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഹിമാചൽ പ്രദേശിലെ 10 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.21,22 തീയതികളിലാണ് അലെര്‍ട്ടുള്ളത്. വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത 48 മണിക്കൂറിനുള്ളിൽ താഴ്ന്ന, മധ്യ മലനിരകളിലെ ചില സ്ഥലങ്ങളിൽ നേരിയ മഴ തുടരാൻ സാധ്യതയുണ്ട് എന്നും പ്രസ്താവനയിൽ പറയുന്നു. 

കാൻഗ്ര, ചമ്പ, ഷിംല, മാണ്ഡി, കുളു, സിർമൗർ, സോളൻ, കിന്നൗർ, ലാഹൗൾ സ്പിതി എന്നീ ജില്ലകളിൽ നീർത്തടങ്ങളിലും മറ്റ് ചാലുകളിലും വെള്ളപ്പൊക്കവും, പ്രാദേശിക സ്ഥലങ്ങളിലെ റോഡുകളിലെ വെള്ളപ്പൊക്കം, ദുർബല പ്രദേശങ്ങളിലെ മണ്ണിടിച്ചിലുകൾ, ഇടയ്ക്കിടെയുള്ള മഞ്ഞു വീഴ്ച കനത്ത മഴയും മൂടൽമഞ്ഞും, കൂടാതെ വെള്ളം, വൈദ്യുതി, വാർത്താവിനിമയം തുടങ്ങിയ അവശ്യ സേവനങ്ങളുടെ തടസ്സവും നേരിടാൻ സാധ്യതയുണ്ടെന്നാണ് പ്രസ്താവനയിൽ പറയുന്നത്.

ഓഗസ്റ്റ് 21 മുതൽ 24 വരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

Eng­lish Sum­ma­ry: Heavy rain: Alert for Mon­day and Tues­day in Himachal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.