18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024
December 4, 2024

അടിമാലിയില്‍ അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

Janayugom Webdesk
അടിമാലി
August 20, 2023 3:00 pm

ഓണം സ്പെഷ്യൽ ഡ്രൈ വിനോടനുബന്ധിച്ച് അടിമാലി റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 5.295 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് പിടിയിൽ. കുഞ്ചിത്തണ്ണി ഇരുപതേക്കർ കുളക്കാച്ചി വയലിൽ മഹേഷ് മണി (21) യാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇരുമ്പുപാലം മേഖലയിൽ മയക്കുമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്നതായി ലഭിച്ച പരാതികളെ തുടർന്ന് തുടർച്ചയായി നടത്തിയ പരിശോധനകൾക്കൊടുവിലാണ് പ്രതി കുടുങ്ങിയത്. മണം പുറത്ത് വരാത്ത രീതിയിൽ പ്ലാസ്റ്റിക്ക് ടേപ്പുകൾ കൊണ്ട് സീൽ ചെയ്ത് ട്രെയിൻ മാർഗ്ഗം ആന്ധ്രപ്രദേശിൽ നിന്നെത്തിച്ച കഞ്ചാവ് വിൽപ്പനക്കായി കൊണ്ടു വരുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. ആന്ധ്രപ്രദേശിൽ പോയി കഞ്ചാവ് കൊണ്ട് വന്ന് സൂക്ഷിച്ചു കേരളത്തിലെ വിവിധ ജില്ലകളിലെത്തിച്ച് വിൽപ്പന നടത്തുന്ന കണ്ണിയിൽ പെട്ടയാളാണ് ഇയാൾ. 

കഞ്ചാവു കച്ചവടവുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധപ്പെട്ടവരെയെല്ലാം കുറിച്ച് എക്സൈസ് സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുപ്പതിനായിരം രൂപയ്ക്കാണ്‌ ഒരു കിലോ കഞ്ചാവ് പ്രതി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. മുൻപ് സാമ്പത്തിക തർക്കത്തെത്തുടർന്ന് വെട്ടുകേസിലടക്കം ക്രിമിനൽ കേസുകളിൽ പെട്ട് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട്.അടിമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ വി സുകു ‚റോയിച്ചൻ കെ പി, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ‚രാഹുൽ കെ രാജ്, ഹാരിഷ് മൈതീൻ ‚രഞ്ജിത്ത് കവി ദാസ് ‚ശരത്ത് എസ് പി എന്നിവരാണ് പങ്കെടുത്തത്.. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കും. മദ്യം,മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുക. എക്സൈസ് ഇൻസ്പെക്ടർഅടിമാലി 9400069538

Eng­lish Summary:A young man was arrest­ed with five kilos of ganja
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.