വിദ്വേഷ പ്രസംഗം വന്നതോടെ ഹിന്ദു സേനയുെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികള്‍ നിര്‍ത്തിവെപ്പിച്ച് പൊലീസ്. ഹരിയാനയിലെ നൂഹില്‍ നടന്ന വര്‍ഗീയ കലാപത്തിനറെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറിലായിരുന്നു ഹിന്ദു ഹിന്ദു സേനയുടെ മഹാപഞ്ചായത്ത് നടന്നത്.
പരിപാടിയില്‍ സംസാരിച്ച തീവ്ര ഹിന്ദുത്വ നേതാവ് നരസിംഹാനന്ദ് ഉള്‍പ്പെടെയുള്ളവര്‍ വിദ്വേഷജനകമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയും മുസ്‌ലിം ജനസംഖ്യ ഇതുപോലെ വളരുകയും ചെയ്താല്‍, ആയിരം വര്‍ഷത്തെ ചരിത്രം ആവര്‍ത്തിക്കും.
അപ്പോള്‍ പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക് സംഭവിച്ചത് ഇവിടെയും ആവര്‍ത്തിക്കും,’ എന്നാണ് മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് നരസിംഹാനന്ദ് പറഞ്ഞിരുന്നത്. ഇതോടെ പൊലീസ് ഇദ്ദേഹത്തിന്റെ പ്രസംഗം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
English Summary:
Hate speech: Police stopped events organized by Hindu Sena
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.