17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 18, 2024
October 14, 2024
October 7, 2024
October 6, 2024
September 26, 2024

15 മണിക്കൂര്‍ 1150 അടി ഉയരത്തില്‍ കേബിള്‍ കാറില്‍ കുടുങ്ങിയ സ്കൂള്‍കുട്ടികളെ രക്ഷപ്പെടുത്തി

web desk
August 23, 2023 8:45 am

പാകിസ്താനിൽ 1150 അടി ഉയരത്തിൽ കേബിൽ കാറിൽ കുടുങ്ങിക്കിടന്ന ആറു കുട്ടികളടക്കം എട്ടുപേരെ 15 മണിക്കൂര്‍ തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിനുശേഷം താഴെയിറക്കി. ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിലെ നദിക്കു മുകളിൽ സ്ഥാപിച്ച കേബിൾ കാറിന്റെ പ്രവർത്തനം പാതിവഴിയിൽ നിലച്ചത് ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു. വിദൂര മലയിടുക്കിലായിരുന്നു കേബിൾ കാർ നിലച്ചത്. സ്കൂളിൽ പോകാനായാണ് കുട്ടികൾ കേബിൾ കാറിൽ കയറിയത്. പാകിസ്താൻ കാവൽ പ്രധാനമന്ത്രി മന്ത്രി അൻവാറുൽ ഹഖ് കാകർ ഹെലികോപ്ടറിൽ കുടുങ്ങികിടക്കുന്നവരെ രക്ഷപ്പെടുത്താൻ നിർദേശം നൽകി. എന്നാൽ, ഹെലികോപ്ടർ എത്തിയെങ്കിലും ഒന്നും ചെയ്യാനാകാതെ മടങ്ങി. പിന്നീട് സൈന്യമെത്തിയാണ് ഇന്നലെ രാത്രിയോടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയത്.

“എല്ലാ കുട്ടികളെയും വിജയകരമായി സുരക്ഷിതമായി രക്ഷപ്പെടുത്തി,” എന്ന് കാവല്‍ പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കാക്കർ രാത്രിയില്‍ എക്സില്‍ (പഴയ ട്വിറ്റര്‍) പോസ്റ്റുചെയ്ത കുറിപ്പിലൂടെ അറിയിച്ചു.

രാത്രി ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിച്ചായിരുന്നു രക്ഷാദൗത്യം.കേബിൾ ക്രോസിങ് വിദഗ്ധർ കുട്ടികളെ ഓരോന്നായി രക്ഷിച്ച് താഴെയെത്തിക്കുകയായിരുന്നു. ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിക്കുന്നതിനു മുമ്പ്, ഒരു കുട്ടിയെ കേബിൾ കാറിൽ നിന്ന് പുറത്തെടുത്ത് നിലത്തേക്ക് ഇറക്കാനായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പാക് ടെലിവിഷനുളിലൂടെ കാണിച്ചിരുന്നു. ഇത് അങ്ങേയറ്റം ബുദ്ധിമുട്ടും അപകടവുമാണെന്നതിനാലാണ് പാതിയില്‍ നിര്‍ത്തിയത്. പിന്നീട് സൈന്യം മറ്റുപോംവഴികള്‍ തേടുകയായിരുന്നു.

ഇസ്‌ലാമാബാദിൽ നിന്ന് 200 കിലോമീറ്റർ (125 മൈൽ) വടക്ക് ബട്ടഗ്രാമിലെ വിദ്യാര്‍ത്ഥികളും മറ്റും യാത്രയ്ക്കായി പർവതപ്രദേശത്തെ കേബിള്‍ കാറുകള്‍ ഉപയോഗിക്കുന്നതാണ് പതിവ്. കാർ വഹിക്കുന്ന കേബിൾ ലൈനുകളിലൊന്ന് പൊട്ടിയതാണ് കാരണമെന്ന് അധികൃതർ പറഞ്ഞു.

Eng­lish Sam­mury: Pak­istan cable car ordeal ends after over 15 hours, all 8 peo­ple rescued

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.