7 December 2025, Sunday

Related news

November 19, 2025
November 18, 2025
October 20, 2025
October 4, 2025
September 11, 2025
July 31, 2025
July 18, 2025
April 6, 2025
March 30, 2025
March 21, 2025

യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവിക്കാൻ നിർബന്ധിച്ചു, ഭാര്യയുടെ മരണത്തിൽ ഭര്‍ത്താവ് കസ്റ്റഡിയില്‍

Janayugom Webdesk
ചെന്നെെ
August 23, 2023 6:27 pm

തമിഴ്നാട്ടില്‍ യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം ലോകനായകി (27)ആണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവത്തെ തുടന്ന് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവ് മദേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭർത്താവിന്റെ നിർബന്ധ പ്രകാരമാണ് വീട്ടില്‍ തന്നെ പ്രസവം നടത്തിയത്. പ്രസവത്തെ തുടന്ന് യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് തന്നെ യുവതി മരിച്ചിരുന്നതായി ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസിന്റെ പ്രാഥമിക കണ്ടെത്തലിൽ യുവതിയുടെ ഭർത്താവ് യൂട്യൂബില്‍ നോക്കിയാണ് വീട്ടില്‍ പ്രസവമെടുക്കുന്ന രീതി മനസിലാക്കിയത്. വീട്ടില്‍ പ്രസവമെടുക്കുന്ന വീഡിയോകള്‍ ഇയാള്‍ യൂട്യൂബില്‍ പതിവായി കണ്ടിരുന്നതായി അയല്‍ക്കാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Eng­lish summary;Forced to give birth at home after watch­ing YouTube, hus­band in cus­tody after wife’s death

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.