22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024

സംസ്ഥാനം രാജ്യത്തിന് മാതൃക, കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ലോകം തന്നെ ശ്രദ്ധിക്കുന്നു: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
August 23, 2023 7:10 pm

സംസ്ഥാനം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല ലോകം തന്നെ ശ്രദ്ധിക്കുന്നുവെന്നും, എൻ സി ഇ ആർ ടി പാഠഭാഗങ്ങൾ ഒഴിവാക്കിയത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കുന്ന അഡീഷണൽ പാഠപുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ‘വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ പേരിൽ ഏകപക്ഷീയമായി എൻ സി ഇ ആർ ടി ഇടപെടുന്നു. പാഠഭാഗങ്ങൾ ഒഴിവാക്കിയത് കുട്ടികളുടെ ചരിത്ര- സാമൂഹിക കാഴ്ചപ്പാടിനെ മാറ്റിമറിക്കുന്നു. മതനിരപേക്ഷമായി ചിന്തിക്കുന്ന സമൂഹത്തെ അത് അപകടത്തിലാക്കും. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടുവന്നത്. ഭരണഘടനാ മൂല്യങ്ങളായ ശാസ്ത്രാവബോധവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് വെട്ടി മാറ്റിയത്. പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാൻ അല്ല, പ്രത്യേക രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ് നടപടി. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയെ മഹത് വ്യക്തിത്വമായി ചിത്രീകരിക്കുമെന്നതിൽ സംശയമില്ല’, മുഖ്യമന്ത്രി പറഞ്ഞു.‘എത്ര അപകടകരമായ അവസ്ഥയാണെന്ന് ഓർക്കണം. വിദ്വേഷത്തിലൂന്നിയ ഒരു തലമുറ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത്തരം പാഠപുസ്തക പരിഷ്കരണത്തിൽ വലിയ ജാഗ്രത പുലർത്തേണ്ടതുണ്ട്. അതീവ ഗൗരവതരമായ വിഷയമാണിത്. ചരിത്രത്തെയും സമൂഹത്തെയും ശാസ്ത്രത്തെയും വസ്തുനിഷ്ഠമായി മനസ്സിലാക്കാൻ കഴിയണം. അതിനുതകുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഈ പുസ്തകം. ഗാന്ധി വധവുമായി ബന്ധപ്പെട്ട പാഠഭാഗമാണ് വെട്ടിമാറ്റിയ മറ്റൊന്ന്. ഗാന്ധി വധവുമായി ബന്ധപ്പെട്ടവരെയും സംഘടനകളെയും വെള്ള പൂശാനാണ് ഇത്’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Eng­lish sum­ma­ry; The world is pay­ing atten­tion to Ker­ala’s edu­ca­tion sec­tor: CM pinarayi vijayan

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.