22 May 2024, Wednesday

Related news

May 20, 2024
May 10, 2024
April 1, 2024
March 16, 2024
March 15, 2024
March 14, 2024
March 4, 2024
March 1, 2024
February 29, 2024
February 18, 2024

ക്ഷേമസ്ഥാപനങ്ങളിലേക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു

web desk
തിരുവനന്തപുരം
August 24, 2023 7:06 pm

ഓണത്തോടനുബന്ധിച്ച് ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഓണക്കിറ്റുകളുടെ വിതരണം തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര വൃദ്ധസദനത്തില്‍ (പകല്‍ വീട്) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളില്‍ താമസിക്കുന്ന അന്തേവാസികള്‍ക്ക് നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയില്‍ 20,000 കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ എഎവൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കുള്ള ഓണകിറ്റുകളുടെ വിതരണം ഭാഗീകമായി ആരംഭിച്ചു. നാളെ മുതല്‍ എല്ലാ ജില്ലകളിലെയും റേഷൻകടകള്‍ വഴി പൂര്‍ണതോതില്‍ വിതരണം നടക്കും.
സംസ്ഥാനത്ത് സപ്ലൈകോ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ജില്ലാ ഫെയറുകളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. സപ്ലൈകോ ഫെയറുകളില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങളും FMCG ഉല്പന്നങ്ങളും വളരെ വിലക്കുറവില്‍ ലഭ്യമാക്കുന്നതിന് സപ്ലൈകോയ്ക്ക് കഴിയുന്നുണ്ട്.

ഇത്തവണ ഓണത്തോടനുബന്ധിച്ച് ബ്രാന്റഡ് കമ്പനികളുടെ 100ലധികം FMCG ഉല്പന്നങ്ങള്‍ അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ സപ്ലൈകോയില്‍ നിന്നും വാങ്ങുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 19ന് ആരംഭിച്ച ജില്ലാ ഫെയറുകളില്‍ അഞ്ച് ദിവസം കൊണ്ട് മൂന്നു കോടി രൂപയുടെ വില്പന നടന്നതായി ഭക്ഷ്യ മന്ത്രി അറിയിച്ചു.

ഓഗസ്റ്റ് 28 വരെയാണ് സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് കോടിയില്‍പ്പരം രൂപയുടെ നോണ്‍ സബ്സിഡി സാധനങ്ങളുടെ വില്പനയും ഒരു കോടി രൂപയുടെ സബ്സി‍ഡി സാധനങ്ങളുടെ വില്പനയുമാണ് നേടാനായത്. സബ്സി‍‍‍ഡി സാധനങ്ങള്‍ എല്ലാ വില്പനശാലകളിലും ലഭ്യമാക്കുന്നതിനും സാധനങ്ങള്‍ തീരുന്ന മുറയ്ക്ക് വില്പനശാലകളില്‍ എത്തിക്കുന്നതിനും വേണ്ട ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുള്ളാതയും മന്ത്രി അറിയിച്ചു.

2022 ല്‍ 12 ദിവസം നീണ്ട സപ്ലൈകോ ഓണം ജില്ലാ ഫെയറുകളിലൂടെ 2,50,65,985 കോടി രൂപയുടെ വില്പനയാണ് നേടിയത്. ഇതില്‍ 1,09,03,531 കോടി രൂപയുടെ സബ്സിഡി സാധനങ്ങളുടെ വില്പനയും 1,41,62,454 കോടിയുടെ നോണ്‍ സബ്സിഡി സാധനങ്ങളുടെ വില്പനയുമായിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് സപ്ലൈകോ വില്പന ശാലകളെയാണെന്ന് വ്യക്തമാകും. ഇത്തവണത്തെ ജില്ലാ ഓണം ഫെയറുകള്‍ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്ക് അനുസരിച്ചാണ് ക്രമീകരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.

ഈ വര്‍ഷത്തെ ഓണത്തോടനുബനധിച്ച് സംസ്ഥാനത്തെ റേഷന്‍‍കട ലൈസന്‍സികള്‍ക്ക് 1000 രൂപ വീതം ഓണറേറിയും അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: Dis­tri­b­u­tion of free food kits to wel­fare insti­tu­tions has started 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.