18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 7, 2024
December 6, 2024
December 5, 2024
December 5, 2024

വാഹനാപകടം; സൗദിയില്‍ ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Janayugom Webdesk
അബുദാബി
August 26, 2023 2:34 pm

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ റിയാദിനടുത്ത് തുമാമയിലാണഅ അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും സൗദി പൗരന്‍ ഓടിച്ചിരുന്ന ട്രെയിലറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഗൗസ് ദന്തു (35), ഭാര്യ തബ്‌റാക് സര്‍വാര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ്(2), മുഹമ്മദ് ഈറാന്‍ ഗൗസ് (4), എന്നിവരാണ് മരിച്ചത്. കുവൈറ്റില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ സൗദിയിലെത്തിയതായിരുന്നു ഇവര്‍. ഹഫ്‌ന- തുവൈഖ് റോഡിലാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ റുമാ ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Summary:car acci­dent; Four mem­bers of an Indi­an fam­i­ly died in Sau­di Arabia

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.