10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 7, 2025
January 7, 2025
January 5, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 30, 2024
December 29, 2024

ഓസ്‌ട്രേലിയയിൽ സൈനികാഭ്യാസത്തിനിടെ വിമാനം തകര്‍ന്നു; മൂന്ന് യുഎസ് നാവികര്‍ മരിച്ചു

Janayugom Webdesk
കാന്‍ബെറ
August 28, 2023 9:00 am

സൈനികാഭ്യാസത്തിനിടെ വിമാനം തകര്‍ന്ന് മൂന്ന് യുഎസ് നാവികര്‍ മരിച്ചു. 20 പേര്‍ക്ക് അപകടത്തിൽ പരുക്കേറ്റു. വടക്കന്‍ ഓസ്‌ട്രേലിയയിലെ ബെല്‍ ബോയിങ് വി 22 ഓസ്‌പ്രേ ടില്‍ട്രേറ്റര്‍ വിമാനമാണ് പ്രാദേശിക സമയം 9.30ന് തകര്‍ന്നത്. 23 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇവരെ ഡാര്‍വിനിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഓസ്‌ട്രേലിയ, യുഎസ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, കിഴക്കന്‍ ടിമോര്‍ എന്നിവര്‍ പങ്കെടുത്ത സൈനികാഭ്യാസത്തിനിടെയായിരുന്നു അപകടമെന്ന് ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അപകടമുണ്ടായത് ഏറെ ദാരുണമായ സംഭവമാണെന്നും പരിക്കേറ്റവര്‍ക്കാവശ്യമായ എല്ലാ സഹായങ്ങളും ഒരുക്കി നല്‍കുമെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Summary;Three US Marines killed in plane crash dur­ing mil­i­tary exer­cise in Australia

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.