23 November 2024, Saturday
KSFE Galaxy Chits Banner 2

ഉതൃട്ടാതി ജലമേള ;എ ബാച്ചിൽ ഇടശ്ശേരിമല പള്ളിയോടവും ബി ബാച്ചിൽ ഇടക്കുളം പള്ളിയോടവും ഒന്നാമതെത്തി

Janayugom Webdesk
കോഴഞ്ചേരി
September 2, 2023 10:40 pm

കാലവര്‍ഷം കനിഞ്ഞു ഉതൃട്ടാതി ജലമേളക്ക് മഴയത്തും അവേശം അലതല്ലി . മത്സര ഇനത്തിൽ എ ബാച്ചിൽഇടശ്ശേരിമല പള്ളിയോടവും ബി ബാച്ചിൽ ഇടക്കുളം പള്ളിയോടവും ഒന്നാമതെത്തി. വിജയികൾക്ക് എൻഎസ്എസ് ഏർപ്പെടുത്തിയിരിക്കുന്ന മന്നം ട്രോഫി സമ്മാനിച്ചു.. ഇടപ്പാവൂർ പേരൂരും, ഇടപ്പാവൂരും എ ‚ബി ബാച്ചുകളിൽ രണ്ടാമതെത്തി. ഇത്തവണത്തെ മത്സരത്തിൽ പള്ളിയോടങ്ങളുടെ ആദ്യ പാദ മത്സരം മുതൽ ഫൈനൽ വരെ ആവേശം വാരി വിതറി. എ. ബാച്ച് പള്ളിയോടങ്ങളുടെ ഹിറ്റ്സ് മത്സരങ്ങളാണ് ആദ്യം നടന്നത്.കോയിപ്രം ‚ചെറുകോൽ ‚പ്രയാർ ‚മേലുകര പള്ളിയോടങ്ങൾ മാറ്റുരച്ച ഒന്നാം പാദ മത്സരത്തിൽ മേലുകര ഒന്നാമതായി ഫിനിഷ് ചെയ്തു. രണ്ടാം പാദ മത്സരത്തിൽ ഇടശ്ശേരിമലയും മൂന്നാം പാദ മത്സരത്തിൽ മാലക്കരയും ഒന്നാമതെത്തി. ഇടപ്പാവൂർ പേരൂർ ‚അയിരൂർ ‚പൂവത്തൂർ പടിഞ്ഞാറ് എന്നിവ യഥാക്രമം നാല് ‚അഞ്ച് ‚ആറ് പാദ മത്സരങ്ങളിൽ വിജയികളായി.

എഴാം പാദ മത്സരത്തിൽ നെല്ലിക്കലും ‚എട്ടാം ഹിറ്റ്സിൽ നെടുമ്പ്രയാർ പള്ളിയോടവും അവസാന പാദ മത്സരത്തിൽ ഇടയാറന്മുള കിഴക്കും വിജയികളായി സെമി ഫൈനൽ യോഗ്യത നേടി. 9 ഹീറ്റ്സ് വിജയികളായ പള്ളിയോടങ്ങളെ ഉൾപ്പെടുത്തി 3 പള്ളിയോടങ്ങൾ വീതമുള്ള സെമി ഫൈനൽ ആണ് സംഘടിപ്പിച്ചത്. ആദ്യ സെമിയിൽ മേലുകര, ഇടശ്ശേരിമല, മാലക്കര പള്ളിയോടങ്ങൾ ഇഞ്ചോടിഞ്ച് നടത്തിയ പോരാട്ടം ഫിനിഷിംഗ് പോയിൻ്റ് വരെയെത്തിയത് ഇരുകരകളിലുമണി നിരന്ന കാണികളെ ത്രസിപ്പിച്ചു.ആവേശകരമായ മത്സരത്തിനൊടുവിൽ ഇടശ്ശേരിമല ഒന്നാമതായി ഫിനിഷ് ചെയ്തു. ഇടപ്പാവൂർ പേരൂർ ‚അയിരൂർ ‚പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടങ്ങൾ പങ്കെടുത്ത രണ്ടാം സെമിയിൽ ഇടപ്പാവൂർ പേരൂർ വിജയികളായി. മത്സരത്തിൽ പങ്കെടുത്ത അയിരൂർ പള്ളിയോടം നിയന്ത്രണം വിട്ട് പൂവത്തൂർ പടിഞ്ഞാറ് പള്ളിയോടത്തിന്റെ അമരക്കാരെ വീഴ്ത്തിയത് ആശങ്കയുളവാക്കി.

മൂന്നാം സെമിയിൽ പങ്കെടുത്ത ഇടശ്ശേരിമല ‚ഇടയാറന്മുള കിഴക്ക് ‚നെല്ലിക്കൽ പള്ളിയോടങ്ങളുടെ മത്സരത്തിൽ നെടുമ്പ്രയാർ ഫൈനൽ യോഗ്യത നേടി.ബി ബാച്ച് പള്ളിയോടങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളിൽ ഒന്നാമതെത്തിയ തോട്ടപ്പുഴശ്ശേരി ‚ചെന്നിത്തല ‚ഇടക്കുളം ‚ഇടപ്പാവൂർ പള്ളിയോടങ്ങൾ ഫൈനലിൽ മത്സരിക്കാൻ അർഹത നേടി .തുടർന്ന് നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ ഇടക്കുളം ഒന്നാമതെത്തി മന്നം ട്രോഫിയിൽ മുത്തമിട്ടു. ഇടപ്പാവൂർ രണ്ടാമതും തോട്ടപ്പുഴശ്ശേരി മൂന്നാമതും ഫിനിഷ് ചെയ്തപ്പോൾ ചെന്നിത്തല നാലാമനായി. പമ്പയുടെ നെട്ടായത്തെ ഇളക്കിമറിച്ച എ ബാച്ച് ഫൈനലിൽ ഇടശ്ശേരിമല ഒന്നാമതെത്തി മന്നം ട്രോഫിക്കർഹരായി. ഇടപ്പാവൂർ പേരൂർ രണ്ടാമതും നെടുമ്പ്രയാർ മൂന്നാമതും ഫിനിഷ് ചെയ്തു.

Eng­lish Sum­ma­ry: Uthrit­tathi Jala Mela; Edasser­i­mala church in A batch and Edaku­lam church came first in B batch

You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.