18 December 2025, Thursday

Related news

December 18, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

പാമ്പാടി കവലയില്‍ കലാശപ്പോര്

web desk
September 3, 2023 3:44 pm

പുതുപ്പള്ളി നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പരസ്യപ്രചാരണത്തിന് സമാപനമാകാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. ചരിത്രത്തില്‍ ഇത്രമേല്‍ ആവേശംകൊണ്ട തെരഞ്ഞെടുപ്പ് പുതുപ്പള്ളി കണ്ടിട്ടില്ല. മണ്ഡലത്തിലെവിടെയും ആവേശമാണ്. പതിനായിരക്കണക്കിന് ആളുകളാണ് കലാശപ്പോരിനായി പുതുപ്പള്ളിയിലെ പാമ്പാടി കവലയില്‍ എത്തിയിരിക്കുന്നത്. പാമ്പാടിയിലാണ് പ്രധാന കലാശക്കൊട്ട് നടക്കുന്നത്. മണ്ഡലപര്യടനത്തിലുള്ള ഇടതു സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസ് കലാശക്കൊട്ടിന് സമയത്തോടെ പാമ്പാടിയിലെത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥി കലാശക്കൊട്ടിന്റെ ആഘോഷത്തിലേക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആദ്യം അറിയിച്ചിരുന്നത്. പിന്നീട് ആ തീരുമാനം മാറ്റി. ബിജെപി സ്ഥാനാര്‍ത്ഥി പാമ്പാടിയിലെത്തും.

സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ആളുകളാണ് യുഡിഎഫിനായി പാമ്പാടിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങളും അദ്ദേഹത്തിന്റെ കട്ടൗട്ടുകളും ഇവരിലുണ്ട്. തെരഞ്ഞെടുപ്പിന്റെ അവസാന നിമിഷവും ‘ഉമ്മന്‍ ചാണ്ടി’ തന്നെയാണ് യുഡിഎഫിന്റെ പ്രധാന ആയുധം.

കവലയില്‍ പ്രത്യേകം പ്രത്യേകം ഇടങ്ങള്‍ നിശ്ചയിച്ച് പൊലീസും സുരക്ഷാകരുതല്‍ സ്വീകരിച്ചിട്ടുണ്ട്. വന്‍ സന്നാഹമാണ് പൊലീസ് കവലയിലും മറ്റ് കലാശക്കൊട്ട് നടക്കുന്ന പഞ്ചായത്ത് കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതല്‍ മണ്ഡലത്തിലെ പലയിടങ്ങളിലും മഴ പെയ്യുന്നുണ്ടെങ്കിലും അതൊന്നും കൂസാതെ കലാശക്കൊട്ടിന്റെ ആവേശമാണെങ്ങും.

Eng­lish Sam­mury: By Elec­tion Pub­lic cam­paign final phase in Pudu­pal­ly Pam­bady Kavala

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.